ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയായി മാറ്റമില്ലാതെ പെട്രോൾ-ഡീസൽ വില. നേരത്തെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറവിെന്റ ആനുകൂല്യം ജനങ്ങൾക്ക് നൽകുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം വിലയിൽ നേരിയ കുറവുണ്ടായെങ്കിലും കഴിഞ്ഞ ഏഴ് ദിവസമായി ഇത് മാറ്റമില്ലാതെ തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പെട്രോൾ വിലയിൽ 22 പൈസയും ഡീസലിന് 23 പൈസയും കുറഞ്ഞിരുന്നു. ക്രൂഡോയിലിന്‍റെ വില അന്താരാഷ്ട്ര വിപണിയിൽ 62.5 ഡോളർ വരെ കഴിഞ്ഞയാഴ്ച താഴ്ന്നിരുന്നു. എന്നിട്ടും വില കുറക്കാൻ ഇന്ത്യയിലെ എണ്ണ കമ്പനികൾ തയാറായിട്ടില്ല.
മാർച്ച് 24നും 25നുമാണ് ഈ വർഷം എണ്ണവില ആദ്യമായി കുറച്ചത്. പിന്നീട് മാർച്ച് 30നും വില കുറച്ചു. അതേസമയം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്‍റെ രണ്ടാം തരംഗമുണ്ടാവുന്നത് എണ്ണവിലയെ സ്വാധീനിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.