തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്​ പെട്രോൾ-ഡീസൽ വില കൂട്ടി. പെട്രോളിന്​ 25 പൈസയും ഡീസലിന്​ 27  പൈസയുമാണ്​ കൂട്ടിയത്​. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളി​െൻറ വില 92.05 രൂപയും ഡീസലി​േൻറത്​ 82.61 രൂപയുമായി ഉയർന്നു.

തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 94.03 രൂപയും ഡീസലിന്​ 88.83 രൂപയുമാണ്​ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന്​ 91.99 രൂപയും ഡീസലിന്​ 82.27 രൂപയുമാണ്​ വില. കോഴിക്കോട്​ പെട്രോളിന്​ 92.38 രൂപയും ഡീസലിന്​ 86.86 രൂപയുമാണ്​ വില.

തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ മെയ്​ നാല്​ മുതലാണ്​ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്​. തെരഞ്ഞെടുപ്പ്​ സമയത്ത്​ എണ്ണ കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.

Tags:    
News Summary - oil price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT