ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിെൻറ ഫലം പുറത്ത് വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോൾ-ഡീസൽ വില കൂട്ടി എണ്ണ കമ്പനികൾ. 18 ദിവസത്തിന് ശേഷമാണ് കമ്പനികൾ എണ്ണവിലയിൽ മാറ്റം വരുത്തുന്നത്. മെട്രോ നഗരങ്ങളിൽ പെട്രോളിനും ഡീസലിനും 18 പൈസ വരെയാണ് വർധിപ്പിച്ചത്.
ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിെൻറ വില 90.55 രൂപയായി ഉയർന്നു. ഡീസൽ വില 80.91 രൂപയായി വർധിച്ചു. മെയ് രണ്ടിനാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തുന്നത്.
അതേസമയം, കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ആഗോളവിപണിയിൽ എണ്ണവില കുറയുകയാണ്. ബ്രെൻറ് ക്രൂഡിെൻറ വില ബാരലിന് 0.18 ശതമാനം വരെ ഇടിഞ്ഞു. കോവിഡിെൻറ ദുരിതകാലത്തും അന്താരാഷ്ട്ര വിപണിയിൽ വില കുറയുേമ്പാഴും വില വർധനയുമായി രംഗത്തെത്തിയിരിക്കുകയാണ് എണ്ണ കമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.