കുതിച്ചുയർന്ന്​ ഇന്ധനവില; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

കൊച്ചി: സംസ്ഥാനത്ത്​ വീണ്ടും പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ 35 പൈസയും ഡീസലിന്​ 36 പൈസയുമാണ്​ വർധിപ്പിച്ചത്​. തിരുവനന്തപുരത്ത്​ പെട്രോൾ വില 109.52 രൂപയായും ഡീസൽ വില 103.01 രൂപയായും വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോളിന്​ 107.55 രൂപയും, ഡീസലിന്​ 103.23 രൂപയുമാണ്​ വില. കോഴിക്കോട്​ യഥാക്രമം 108.05 രൂപയും 101.47 രൂപയുമാണ്​ വില. ഒരു മാസത്തിനിടെ ഡീസലിന്​ 7.73 രൂപയും പെട്രോളിന്​ 6.05 രൂപയുമാണ്​ കൂട്ടിയത്​.

അതേസസമയം ആഗോളവിപണിയിൽ എണ്ണവില ബാരലിന്​ 85.53 ഡോളറായി വർധിച്ചു. നിലവിൽ 0.92 ഡോളറിന്‍റെ വർധനവോടെയാണ്​ ബ്രെന്‍റ്​ ക്രൂഡിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്​. 1.09 ശതമാനമാണ്​ എണ്ണവിലയിലെ വർധന. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യു​േമ്പാൾ എണ്ണവില ഉയർന്ന്​ തന്നെയാണ്​ നിൽക്കുന്നത്​.

Tags:    
News Summary - Petrol-diesel prices have been hiked again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT