കോവിഡിനിടെ ജനങ്ങൾക്ക്​ ഇരുട്ടടിയായി വീണ്ടും പെട്രോൾ-ഡീസൽ വില വർധിപ്പിച്ചു

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിയിൽ ദുരിതത്തിലായ രാജ്യത്ത്​ ജനങ്ങൾക്ക്​ ഇരുട്ടടിയായി വീണ്ടും പെട്രോൾ ഡീസൽ വില വർധന. പെട്രോളിന്​ 27 പൈസയും ഡീസലനും 33 പൈസയുമാണ്​ വർധിച്ചത്​.

ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളി​െൻറ വില 91.8 രൂപയും ഡീസലിന്​ 82.36 രൂപയുമായി വർധിച്ചു. നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ എണ്ണ കമ്പനികൾ രാജ്യത്ത്​ വീണ്ടും പെട്രോൾ-ഡീസൽ വില വർധിപ്പിക്കാൻ തുടങ്ങിയത്​​. കഴിഞ്ഞ ദിവസവും കമ്പനികൾ ഇന്ധനവില വർധിപ്പിച്ചിരുന്നു.

കേരളത്തിലെ വിവിധ നഗരങ്ങളിൽ പെട്രോളിന്​ ശരാശരി 27 പൈസ വരെയാണ്​ വർധിച്ചത്​. 92.21 രൂപയാണ്​ സംസ്ഥാനത്തെ ഒരു ലിറ്റർ പെട്രോളി​െൻറ ശരാശരി വില. ഡീസലിന്​ 31 പൈസ വർധിച്ച്​ 87.11 രൂപയുമായി. അന്താരാഷ്​ട്ര വിപണിയിൽ ബ്രെൻറ്​ ക്രൂഡി​െൻറ വില നാല്​ ശതതമാനം വർധിച്ച്​ ബാരലിന്​ 68.32 രൂപയായി.

Tags:    
News Summary - Petrol, Diesel Prices Hit All-Time Highs; Up For Second Straight Day. Check Latest Rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT