വീണ്ടും എണ്ണവില വർധിപ്പിച്ചു; മെയ്​ നാലിന്​ ശേഷം എട്ടാം തവണ

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിക്കിടെ രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 29 പൈസയും ഡീസലിന്​ 35 പൈസയുമാണ്​ വർധിച്ചത്​.

കൊച്ചിയിൽ പെട്രോളിന്​ 95.52 രൂപയും ഡീസലിന്​ 87.52 രൂപയുമാണ്​ വില. തിരുവനന്തപുരത്ത്​ ഇത്​ യഥാക്രമം 94.32 രൂപയും 89.18 രൂപയുമാണ്​.

മേയ്​ നാലിന്​ ശേഷം ഇത്​ എട്ടാം തവണയാണ്​ ഇന്ധനവില വർധിക്കുന്നത്​. തെരഞ്ഞെടുപ്പ്​ നടക്കുന്നവേളയിൽ എണ്ണകമ്പനികൾ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. അതേസമയം അന്താരാഷ്​ട്ര വിപണിയിൽ​ ബ്രെൻറ്​ ക്രുഡോയിലി​െൻറ വില 0.39 ശതമാനം ഇടിഞ്ഞ്​ 66.82 ഡോളറിലെത്തി. 

Tags:    
News Summary - Petrol, Diesel Prices Increased Today; Touch Fresh Record Highs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT