ന്യൂഡൽഹി: എട്ട് ദിവസത്തിനിടെ ഏഴാം തവണയും ഇന്ധന വില വർധിപ്പിച്ചു. കഴിഞ്ഞ ദിവസം പെട്രോളിന് പരമാവധി 24 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിൻെറ വില 76.03 രൂപയായി ഉയർന്നു. 82.23 രൂപയാണ് കൊച്ചിയിലെ പെട്രോളിൻെറ വില.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ പെട്രോളിന് 83 പൈസയും ഡീസലിന് 1.4 രൂപയും വർധിച്ചിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് വീണ്ടും എണ്ണ കമ്പനികൾ ഇന്ധനവില കൂട്ടാൻ തുടങ്ങിയത്. കഴിഞ്ഞ 58 ദിവസമായി പെട്രോൾ വിലയിലും 48 ദിവസമായി ഡീസൽ വിലയിലും മാറ്റമുണ്ടായിരുന്നില്ല.
അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്നാണ് കമ്പനികളുടെ വാദം. എന്നാൽ, കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിലും എണ്ണവില ഇടിഞ്ഞു. ബ്രെൻറ് ക്രൂഡിൻെറ വില 10 ശതമാനം ഇടിഞ്ഞ് 47.70 ഡോളറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.