17ാം തവണയും ഇന്ധനവില കൂട്ടി; ​ഒരു മാസത്തിനിടെ ​െപട്രോളിന്​ നാല്​ രൂപയും ഡീസലിന്​ അഞ്ച്​ രൂപയും വർധിപ്പിച്ചു

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലും എണ്ണവില കൂട്ടുന്നത്​ തുടർന്ന്​ കമ്പനികൾ. ഒരു ലിറ്റർ പെട്രോളിന്​ 26 പൈസയും ഡീസലിന്​ 24 പൈസയുമാണ്​ വർധിപ്പിച്ചത്​. ഇതോടെ കൊച്ചിയിൽ പെട്രോൾ വില​ 94.71 രൂപയും ഡീസലിന്​ 90.09 രൂപയായും വർധിച്ചു.

തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോൾ വില 96.50 രൂപയും ഡീസൽ 91.78 രൂപയായും വർധിച്ചു. കഴിഞ്ഞ മാസം 17 തവണയായി പെട്രോളിന്​ നാല്​ രൂപയും ഡീസലിന്​ അഞ്ച്​ രൂപയും എണ്ണ കമ്പനികൾ വർധിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ നടക്കുന്ന സമയത്ത്​ പെട്രോൾ-ഡീസൽ വില വർധിച്ചിരുന്നില്ല. പിന്നീട്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ വില വർധിപ്പിക്കാൻ തുടങ്ങിയത്​.

അതേസമയം അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.70 ഡോളർ കുറഞ്ഞ്​ 67.05 ഡോളറിലെത്തി. 1.03 ശതമാനത്തിന്‍റെ കുറവാണ്​ എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്​. 

Tags:    
News Summary - Petrol, Diesel Prices Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT