തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത്​ പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോൾ വില 19 പൈസയും ഡീസലിന്​ 21 പൈസയുമാണ്​ വർധിപ്പിച്ചത്​. തെരഞ്ഞെടുപ്പുകാലത്ത്​ വില വർധിപ്പിക്കാത്തത്​ മൂലമുണ്ടായ നഷ്​ടം നികത്തുന്നതിനാണ്​ വില വർധന​യെന്നാണ്​ എണ്ണ കമ്പനികളുടെ ന്യായീകരണം.

18 ദിവസത്തെ ഇടവേളക്ക്​ ശേഷം ചൊവ്വാഴ്​ചയാണ്​ എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ചത്​. പെട്രോളിന്​ 15 പൈസയും ഡീസലിന്​ 18 പൈസയുമാണ്​ കൂട്ടിയത്​. നിലവിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 90.74 രൂപയും ഡീസലിന്​ 81.12 രൂപയുമാണ്​ വില.

തെരഞ്ഞെടുപ്പിന്​ പിന്നാലെ പെട്രോൾ ഡീസൽ വില മൂന്ന്​ രൂപ വരെ വർധിപ്പിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്​ ശരിവെക്കുന്ന തരത്തിലാണ്​ കഴിഞ്ഞ രണ്ട്​ ദിവസവും എണ്ണ കമ്പനികൾ ഇന്ത്യയിൽ വില വർധിപ്പിച്ചത്​. വരും ദിവസങ്ങളിലും എണ്ണവില ഉയരുമെന്ന്​ തന്നെയാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Petrol, diesel rates up second day as OMCs continue to cover losses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT