ന്യൂഡൽഹി: രാജ്യത്ത് എണ്ണവില 90 രൂപ കഴിഞ്ഞ് കുതിക്കുന്നതിനിടെ എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കൂട്ടണമെന്ന ആവശ്യമായി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാൻ. ഇതു മാത്രമാണ് എണ്ണവില കുറക്കാനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ബാരലിന് 62.9 ഡോളർ നൽകിയാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഡിസംബറിൽ ബാരലിന് 50 ഡോളർ മാത്രമായിരുന്നു എണ്ണവില. പല രാജ്യങ്ങളും ഉൽപാദനം വെട്ടിചുരുക്കിയതാണ് ആഗോളവിപണിയിൽ എണ്ണവില വർധിക്കുന്നതിനുള്ള പ്രധാന കാരണം.
ഒപെകും ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളും ഉൽപാദനം വെട്ടിചുരുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ധർമേന്ദ്ര പ്രദാൻ ആവശ്യപ്പെട്ടു. ഉൽപാദക രാജ്യങ്ങളുടേയും ഉപഭോഗ രാജ്യങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ഇന്ത്യയിൽ പെട്രോൾ വില 90 രൂപയിലെത്തിയിരുന്നു. പലയിടത്തും വില 100 കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.