പുതുച്ചേരി: തമിഴ്നാടിന് പിന്നാലെ ഇന്ധന നികുതി കുറച്ച് പുതുച്ചേരിയും. വാറ്റിൽ മൂന്ന് ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്. കാബിനറ്റ് യോഗത്തിലാണ് നികുതി കുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി എൻ.രംഗസ്വാമി പ്രഖ്യാപിച്ചത്. ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ തീരുമാനത്തിന് അംഗീകാരം നൽകി.
ഇതോടെ പുതുച്ചേരിയിൽ പെട്രോൾ വില ലിറ്ററിന് 2.43 രൂപ കുറയും. ഒരു ലിറ്റർ പെട്രോളിന് കാരയ്ക്കലിൽ 99.30 രൂപയും പുതുച്ചേരിയിൽ 99.52 രൂപയുമായിരിക്കും വില. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ധനസഹായം വർധിപ്പിക്കുന്നതിനുള്ള ശിപാർശക്കും ഗവർണർ അംഗീകാരം നൽകി.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായം പരമാവധി 500 രൂപ വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെ സമാനമായ രീതിയിൽ തമിഴ്നാടും ഇന്ധന നികുതി കുറച്ചിരുന്നു. എക്സൈസ് തീരുവയിൽ മൂന്ന് രൂപയുടെ കുറവാണ് തമിഴ്നാട് വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.