ന്യൂഡൽഹി: രാജ്യത്തിന് ആശങ്കയുയർത്തി ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള റീടെയിൽ പണപ്പെരുപ്പം ഉയർന്നു. 7.41 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ് ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പമിപ്പോൾ. ദേശീയ സ്ഥിതി വിവരണ കണക്ക് മന്ത്രാലയമാണ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, തുടർച്ചയായ ഒമ്പത് മാസവും ആർ.ബി.ഐ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പമെത്തിയിട്ടില്ല.
പണപ്പെരുപ്പം ഉയർന്നതോടെ ഒരു വർഷത്തിനിടെ 190 ബേസിക്സ് പോയിന്റ് വർധന ആർ.ബി.ഐ വരുത്തിയിരുന്നു. നേരത്തെ പണപ്പെരുപ്പം ഏഴ് ശതമാനത്തിൽ നിൽക്കുമെന്നുമായിരുന്നു റോയിട്ടേഴ്സ് പ്രവചനം. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് പണപ്പെരുപ്പം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
പച്ചക്കറി മുതൽ വൈദ്യുതി വരെയുള്ളതിന്റെ വില ഉയർന്നിരുന്നു. ഇത് പണപ്പെരുപ്പം വർധനിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറി. പണപ്പെരുപ്പം ഉയർന്നതോടെ ഡിസംബറിലും ആർ.ബി.ഐ പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.