വിപണിമൂല്യത്തിൽ ​റെക്കോഡിട്ട് റിലയൻസ്; 21 ലക്ഷം കോടി പിന്നിട്ടു

മുംബൈ: വിപണിമൂല്യത്തിൽ റെക്കോഡിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രി. 21 ലക്ഷം കോടി പിന്നിടുന്ന ആദ്യ കമ്പനിയായാണ് റിലയൻസ് മാറിയത്. ഈ വർഷം റിലയൻസിന്റെ ഓഹരി വില 20 ശതമാനം വർധിച്ചിരുന്നു.

ഇന്ന് രാവിലെ 1.5 ശതമാനം നേട്ടം നേട്ടത്തോടെ 3,129 രൂപയിലാണ് റിലയൻസിന്റെ ഓഹരികൾ വ്യാപാരം നടത്തുന്നത്. റിലയൻസ് ജിയോ താരിഫ് പ്ലാനുകൾ ഉയർത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾക്കും നേട്ടമുണ്ടാവുകയായിരുന്നു.

റിലയൻസിന്റെ വിപണിമൂല്യം ഇനിയും ഉയരുമെന്നാണ് മാർക്കറ്റ് അനലിസ്റ്റുകളുടെ പ്രവചനം. ജെഫ്രീസിന്റെ പ്രവചനമനുസരിച്ച് റിലയൻസിന്റെ ഓഹരി വില 17 ശതമാനം വരെ ഉയർന്നേക്കും. ഓഹരി വില 3580 രൂപയിലേക്ക് എത്തുമെന്നാണ് അവർ പ്രവചിക്കുന്നത്. റിലയൻസിന്റെ വരുമാനം 10 മുതൽ 15 ശതമാനം വരെ ഉയർന്നേക്കുമെന്ന് മോർഗൻ സ്റ്റാൻലിയും പ്രവചിക്കുന്നു.

അതേസമയം, റെക്കോഡ് ഉയരത്തിൽ നിന്നും നിഫ്റ്റിക്കും സെൻസെക്സിനും ഇന്ന് തകർച്ച നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് നിഫ്റ്റി 110 പോയിന്റും സെൻസെക്സ് 500 പോയിന്റും ഇടിഞ്ഞു.

Tags:    
News Summary - RIL becomes first Indian company to cross Rs 21 lakh crore mcap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT