മുംബൈ: നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങിയേതാടെ റെക്കോഡ് ഉയരം തൊട്ട് ഇന്ത്യൻ ഓഹരി വിപണി. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളും ധനക്കമ്മി കുറഞ്ഞതും നികുതി പിരിവ് കൂടിയതുമാണ് അനുകൂല സാഹചര്യമൊരുങ്ങാൻ കാരണമായത്.
നിഫ്റ്റി സൂചിക ആദ്യമായി 16,000 തൊട്ടു. റെക്കോഡ് ഉയരത്തിലാണ് സെൻസെക്സ് വ്യപാരവും. ചൊവ്വാഴ്ച ഉച്ച 12.51ഓടെ സെൻസെക്സ് 53,472 പോയന്‍റിലും നിഫ്റ്റി 16,025 പോയന്‍റിലും എത്തിയിരുന്നു.
ടാറ്റ കൺസൽട്ടൻസി, ഇൻഫോസിസ് തുടങ്ങിയ ഐ.ടി കമ്പനികളും ടൈറ്റാനുമാണ് ബോംബെ ഓഹരി വിപണിക്ക് കരുത്തേകിയത്. കൂടാതെ എച്ച്.ഡി.എഫ്.സി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂനിലിവർ എന്നിവയും നേട്ടം കൊയ്തു.
നേട്ടത്തോടെയായിരുന്നു ഓഹരിവിപണിയിൽ വ്യാപാരം ആരംഭിച്ചത്. പിന്നീട് ഐ.ടി, ഒാട്ടോ, ധനകാര്യ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് എന്നിവയിൽ വാങ്ങൽ സമ്മർദ്ദം കൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.