ഓഹരി വിപണിയിൽ കരടികളും കാളകളും കളിക്കുന്നു

കൊച്ചി: കാളകളും കരടികളും അതിശക്തമായ മത്സരം പിന്നിട്ടവാരം ഇന്ത്യൻ ഓഹരി വിപണി കാഴ്‌ച്ചവെച്ചു.‌ തുടക്കത്തിലെ ഉണർവും പിന്നീട്‌ സംഭവിച്ച വൻ തകർച്ചയ്‌ക്ക്‌ ശേഷമുള്ള തിരിച്ചു വരവും ബുൾ ഇടപാടുകാരുടെ ആത്‌മവിശ്വാസംഉയർത്തി.

ഒരു മാസത്തിനിടയിൽ ആദ്യമായി ഓഹരി സൂചിക നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതിനൊപ്പം മൂന്ന്‌ ശതമാനത്തിൻറ്റ തിളക്കവും കാഴ്‌ച്ചവെച്ചു. സെൻസെക്‌സ്‌ 1532 പോയിൻറ്റും നിഫ്‌റ്റി 484 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു.‌ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 52,793 ൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 54,722 വരെ മുന്നേറി നിഷേപകരെ ആവേശം കൊള്ളിച്ചു. സൂചികയുടെ കുതിപ്പിനിടയിൽ ആഭ്യന്തര ഫണ്ടുകൾക്ക്‌ ഒപ്പം പ്രാദേശിക നിക്ഷേപകരും കനത്ത നിക്ഷേത്തിന്‌ മത്സരിച്ചു.

അതേ സമയം വിദേശ ഓപ്പറേറ്റർമാർ പതിവ്‌ പോലെ വിൽപ്പനയ്‌ക്കാണ്‌ മുൻതൂക്കം നൽകിയതതോടെ സെൻസെക്‌സ്‌ 52,669 പോയിൻറ്റ്‌ വരെ ഇടിഞ്ഞ ശേഷം വാരാന്ത്യ ദിനത്തിലെ തിരിച്ച്‌ വരവിൽ 54,326 ൽ വ്യാപാരം അവസാനിച്ചു.

മൊത്തം 2053 പോയിൻറ്റ്‌ ചാഞ്ചാട്ടമാണ്‌ സൂചികയിൽ അനുഭവപ്പെട്ടത്‌. ഡെയ്‌ലി ചാർട്ട്‌വിലയിരുത്തിയാൽ ഈവാരം 55,146 റേഞ്ചിലെ പ്രതിരോധം തകർക്കാനുള്ള ശ്രമം വിജയിച്ചാൽ 55,960 പോയിന്റിനെ ലക്ഷ്യമാക്കിയാവും തുടർയാത്ര. കൂടുതൽ മികവിന്‌ അവസരം ലഭ്യമായില്ലെങ്കിൽ ഒരിക്കൽ കൂടി താഴ്‌ന്ന റേഞ്ചിലേയ്‌ക്ക്‌ വിപണി സാങ്കേതികപരീക്ഷണങ്ങൾക്ക്‌ മുതിരാം.

ബോംബെ സെൻസെക്‌സിന്റെ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക്‌ എസ്‌.എ.ആർ തുടങ്ങിയവ സെല്ലിങ്‌ മൂഡിൽ തുടരുന്നു. അതേ സമയം എം.ഏസി.ഡി തിരിച്ച്‌ വരവിനുളള ശ്രമത്തിലാണ്‌.

നിഫ്‌റ്റി 16,400 ൽ നിന്നുള്ള തിരുത്തലിൽ 16,000 ലെ നിർണായക താങ്ങ്‌ തകർത്ത്‌ 15,800 ലേയ്‌ക്ക്‌ ഇടിഞ്ഞ അവസരത്തിൽ ഒരു വിഭാഗം ഓപ്പറേറ്റർമാർ ഷോട്ട്‌ കവറിങിനായി മത്സരിച്ചത്‌കണ്ട്‌ നിക്ഷേപകർ മുൻ നിര ഓഹരികൾ വാങ്ങി കൂട്ടാൻ ഉത്സാഹിച്ചു. വെളളിയാഴ്‌ച്ച വാങ്ങലുകാർ നടത്തിയ ശക്തമായ വിപണി ഇടപെടലിൽ സൂചികകഴിഞ്ഞവാരം സൂചിപ്പിച്ച 16,203 ലെ പ്രതിരോധംതകർത്ത്‌ 16,266 വരെ കയറി.

മുന്ന്‌ മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിദിന റാലിയാണ്‌ വാരാന്ത്യം വിപണിയിൽ അലയടിച്ചത്‌. ഫെബ്രുവരി രണ്ടാം പകുതിക്ക്‌ ശേഷം ആദ്യമായാണ്‌ നിഫ്‌റ്റി ഒറ്റ ദിവസം മൂന്ന്‌ശതമാനത്തിൽ അധികം മുന്നേറുന്നത്‌. ഈവാരം നിഫ്‌റ്റി 15,920 ലെ സപ്പോർട്ട്‌ നിലനിർത്തി 16,490ലേയ്‌ക്ക്‌ ഉയരാൻ ശ്രമിക്കാം. ഈ നീക്കം വിജയിച്ചാൽ അടുത്ത ലക്ഷ്യം 16,700 പോയിൻറ്റാണ്‌.

മുൻ നിര ഓഹരികളായ ഐ.ടി.സി, ഡോ:റെഡീസ്‌, സൺ ഫാർമ്മ, ആർ.ഐ.എൽ, മാരുതി, ടാറ്റാ സ്‌റ്റീൽ, എച്ച്‌.യു.എൽ, എൽ ആൻറ്‌ ടി, എം.ആൻറ.എം, എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ ബാങ്ക്‌ തുടങ്ങിയവയിൽ വാങ്ങൽതാൽപര്യം ശക്തമായിരുന്നു.

അതേ സമയം വിൽപ്പനക്കാരുടെ പിടിയിൽ നിന്നും രക്ഷനേടാനാവാതെ ഇൻഫോസീസ്‌, വിപ്രോ, ടി.സി.എസ്‌, ടെക്‌ മഹീന്ദ്ര, എയർടെൽ തുടങ്ങിയവയ്‌ക്ക്‌തിരിച്ചടിനേരിട്ടു. വിനിമയ വിപണിയിൽ രൂപ കുടുതൽ ദുർബലമായി. ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 77.43 ൽ നിന്ന്‌ 77.80 വരെ ഒരു വേള ഇടിഞ്ഞ ശേഷം വാരാന്ത്യം 77.54 ലാണ്‌. വിദേശഫണ്ടുകളുടെ കനത്ത വിൽപ്പനയാണ്‌ രൂപയെ പരിങ്ങലിലാക്കിയ മുഖ്യ ഘടകം. ഈ മാസം ഇതിനകം അവർ ഏകദേശം 40,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, അവരുടെവാർഷിക വിൽപ്പന 1.6 ട്രില്യൺ കടന്നിരിക്കുന്നു.

ഇന്ത്യൻ വിപണിയോടുള്ള വിദേശ ഓപ്പറേറ്റർമാരുടെ മനോഭാവത്തിൽ മാറ്റം സംഭവിച്ചാൽ മാത്രമേ വ്യക്തമായ ബുൾ റാലിക്ക്‌ അവസരം ഒരുങ്ങു. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ്‌ ഒരിക്കൽ കുടി മുന്നേറി കൊണ്ട്‌ നിക്ഷേപകർക്ക് അപായ സൂചന നൽകി. വോളാറ്റിലിറ്റി സൂചിക 25 വരെ കയറിയ ശേഷം വാരാവസാനം 23 ലേയ്‌ക്ക്‌ താഴ്‌ന്നു.

ഓഹരി സൂചികയിൽ ആഗോള തലത്തിൽ അനുഭവപ്പെട്ട ശക്തമായ സാങ്കേതികതിരുത്തലിനിടയിൽ ഫണ്ടുകൾ നിക്ഷേപം സ്വർണത്തിലേയ്‌ക്ക്‌ തിരിക്കാൻ തിടുക്കം കാണിച്ചു. ട്രോയ്‌ ഔൺസിന്‌ 1810 ഡോളറിൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച മഞ്ഞലോഹം വാരാന്ത്യം 1849വരെ ഉയർന്നു.

Tags:    
News Summary - Share market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT