ന്യൂഡൽഹി: എൻ.എസ്.ഇ മുൻ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ചിത്ര രാമകൃഷ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ചിത്രയെ സി.ബി.ഐ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ജാമ്യത്തിനായി ചിത്ര ഡൽഹി ഹൈകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
എൻ.എസ്.ഇ കോ-ലോക്കേഷൻ കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ ചിത്രയെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.നേരത്തെ ചിത്രയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ ശക്തമായി എതിർത്തിരുന്നു. എൻ.എസ്.ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഹിമാലയൻ യോഗിക്ക് കൈമാറിയെന്നും ചിത്ര രാമകൃഷ്ണ വെളിപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് എൻ.എസ്.ഇയുടെ മുൻ ഓപ്പറേറ്റിങ് ഓഫീസറായ ആനന്ദ് സുബ്രമണ്യത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് ആറ് വരെ സുബ്രമണ്യൻ സി.ബി.ഐ കസ്റ്റഡിയിലാണ്. വിവാദ യോഗിയുടെ നിർദേശപ്രകാരമാണ് ചിത്ര ആനന്ദ് സുബ്രമണ്യത്തെ ഉയർർന്ന തസ്തികയിൽ നിയമിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.