വീണ്ടും വിൽപനക്കാരായി വിദേശനിക്ഷേപകർ; ഓഹരി വിപണിയിൽ തകർച്ച

കൊച്ചി: പ്രതികൂല വാർത്തകൾ ഭയന്ന്‌ വിദേശ ഓപ്പറേറ്റർമാർ ഓഹരി വിപണിയിൽ വിൽപ്പനയ്‌ക്ക്‌ കാണിച്ച തിടുക്കം സൂചികയുടെതിരിച്ചു വരവിന്‌ തടയിട്ടു. തുടർച്ചയായ മൂന്നാം വാരവും നേട്ടം കൈവരിക്കുമെന്ന്‌ പ്രദേശിക നിഷേപകർ കണക്ക്‌ കൂട്ടിയെങ്കിലും ഇടപാടുകൾനടന്ന മൂന്ന്‌ ദിവസങ്ങളിലും വിൽപ്പനയ്‌ക്കാണ്‌ വിദേശ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചത്‌. ഹെവിവെയിറ്റ്‌ ഓഹരികളിൽ അനുഭവപ്പെട്ടസമ്മർദ്ദത്തിനിടയിൽ സെൻസെക്‌സ്‌ 1109 പോയിൻറ്റും നിഫ്‌റ്റി 308 പോയിൻറ്റും ഇടിഞ്ഞു.

കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള ത്രൈമാസ റിപ്പോർട്ടുകൾക്ക്‌ പ്രതീക്ഷിച്ച തിളക്കം അനുഭവപ്പെടാഞ്ഞത് വിപണിയിൽ ആശങ്ക ഉളവാക്കുന്നുണ്ട്. തിങ്കളാഴ്‌ച്ച ഇടപാടുകളുടെ തുടക്കത്തിൽ ഇൻഫോസീസ്‌, ടി.സി.എസ്‌ റിപ്പോർട്ടുകളോട്‌വിപണി പ്രതികരിക്കാം. അതേ സമയം കുതിച്ചു കയറുന്ന നാണയപ്പെരുപ്പം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കുമെന്നതിനാൽ നിക്ഷേപ മേഖല കരുതലോടെ മാത്രം വിപണിയെ സമീപിക്കു.

രണ്ട്‌ അവധി ദിനങ്ങൾ മൂലം പിന്നിട്ട വാരം ഇടപാടുകൾ കേവലം മൂന്ന്‌ ദിസങ്ങളിൽ ചുരുങ്ങിയിട്ടും പൊസിഷനുകളിൽ കുറവ്‌വരുത്താൻ വിദേശ ഓപ്പറേറ്റർമാർ ഉത്സാഹിച്ചു. ഈ ദിവസങ്ങളിൽ അവർ മൊത്തം 6334 കോടി രൂപയടെ ഓഹരികൾ വിറ്റു. അതേ സമയംആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2768 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടിയത്‌ ഒരു പരിധി വരെ തകർച്ചയെ തടയാൻ ഉപകരിച്ചു.

ആഗോള തലത്തിൽ വിലയിരുത്തിയാൽ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക്‌ ഉയർത്താനുള്ള പ്രവണതയിലാണ്‌. അമേരിക്ക, കാനഡ, ബ്രിട്ടൻതുടങ്ങിയ രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കരുത്തു  പകരാൻ പലിശ നിരക്ക് ഉയർത്തി തുടങ്ങി, എന്നാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം യോഗം ചേർന്നങ്കിലും ഉത്തേജക പദ്ധതികളിലും നിരക്കുകളിലും മാറ്റം വരുത്തിയില്ല. ചൈനീസ്‌ കേന്ദ്ര ബാങ്കും പലിശയിൽ മാറ്റം വരുത്തിയില്ല. കോവിഡ്‌ സൃഷ്‌ടിച്ച ആഘാതം മറികടക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന്‌ യുറോപ്യൻ രാജ്യങ്ങൾ നേരത്തെ കണക്ക്‌ കൂട്ടി.

ഇതിനിടയിൽ ജാപാനീസ്‌ യെന്നിന്‌ മുന്നിൽ യു എസ്‌ ഡോളർ കുടുതൽ കരുത്ത്‌ കാണിക്കുന്നത്‌ ഫോറെക്‌സ്‌ മാർക്കറ്റിൽ ഏഷ്യൻ നാണയങ്ങളെചെറിയ അളവിൽ ബാധിക്കും. യെന്നിന്‌ മുന്നിൽഡോളറിൻറ്റ മൂല്യം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കായ 126.40 ൽ എത്തി. 2002മെയ്ക്ക്‌ ശേഷം ആദ്യമായാണ്‌ ഡോളർ ഇത്രയേറെ മികവ്‌ കാണിക്കുന്നത്‌.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിന്‌ മുന്നിൽ രൂപ 75.82 ൽ നിന്നും 76.59 ലേയ്‌ക്ക്‌ തളർന്ന ശേഷം വാരാന്ത്യം 76.33 ലാണ്‌. ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 59,447ൽ നിന്നും 58,291 ലേയ്‌ക്ക്‌ താഴ്‌ന്നങ്കിലും വാരാന്ത്യം സൂചിക 58,338 പോയിൻറ്റിലാണ്‌. നിഫ്‌റ്റി 18,784 ൽ നിന്നും കൂടുതൽ മികവിന്‌ അവസരം ലഭിക്കാതെ വാരമദ്ധ്യം 17,457 ലേയ്‌ക്ക്‌ പരീക്ഷണം നടത്തിയെങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ 17,475 ലാണ്‌. മുൻ നിര ഓഹരികളായ ആക്‌സിസ് ബാങ്ക്, എസ്‌. ബി.ഐ, ഇൻഡസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എം ആൻറ്‌ എം, ഡോ: റെഡീസ്‌, സൺ ഫാർമ്മ, എച്ച്‌ യു എൽ തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌. സി ബാങ്ക്‌, എൽ ആൻറ്‌ ടി, ഇൻഫോസീസ്‌, വിപ്രോ, മാരുതി, എയർടെൽ തുടങ്ങിയ ഓഹരികൾ തളർച്ചയിലാണ്‌.

ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ ബാരലിന്‌ 99 ഡോളറിലെ താങ്ങ്‌ നിലനിർത്തി. മുൻവാരത്തിലെ 102 ഡോളറിൽ നിന്നും 111 ഡോളറിലേയ്‌ക്ക്‌ ഉയർന്നു. ഉപരോധങ്ങൾ മൂലമോ സ്വമേധയാ അടുത്ത മാസം മുൽ റഷ്യയിൽ നിന്നുള്ള ക്രുഡ്‌ ഓയിൽ ലഭ്യത പ്രതിദിനം മൂന്ന്‌ ദശലക്ഷം ബാരലിന്റെ കുറവിന്‌ സാധ്യതയുണ്ടെന്ന അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ മുന്നറിയിപ്പ്‌ രാജ്യാന്തര മാർക്കറ്റ്‌ ചൂടുപിടിക്കാൻ കാരണമായി.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT