മാരുതിയെ മറികടന്ന് ടാറ്റ; വിപണിമൂല്യത്തിൽ കുതിപ്പ്

ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നതോടെ വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് കമ്പനി. 52 ആഴ്ചക്കിടയിലെ ഉയർന്നനിരക്കിലാണ് ടാറ്റ ഓഹരികളുടെ വ്യാപാരം. 859.25 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ടാറ്റ ഓഹരികൾ വ്യപാരം അവസാനിപ്പിച്ചത്. 864.90 രൂപയിലാണ് എൻ.എസ്.ഇയിൽ ടാറ്റ വ്യാപാരം അവസാനിപ്പിച്ചത്

ടാറ്റ മോട്ടോഴ്സിന്റേയും ടാറ്റ ഡി.വി.ആറിന്റേയും ഓഹരികൾ ചേർന്നുള്ള വിപണിമൂല്യം 3.24 ലക്ഷം കോടിയായാണ് വർധിച്ചത്. മാരുതിയുടെ വിപണിമൂല്യം 3.15 ലക്ഷം കോടിയാണ്. ടാറ്റ മോട്ടോഴ്സിന്റെ മാത്രം വിപണിമൂല്യം ഇന്ന് 2.94 ലക്ഷം കോടിയായി.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ ഒമ്പത് ശതമാനം ഉയർന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ടാറ്റ മോട്ടോഴ്സ് ഓഹരികൾ 90 ശതമാനം റിട്ടേൺ നൽകി.

അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെൻസെക്സ് 801 പോയിന്റ് നഷ്ടത്തോടെ 71,139ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 215 പോയിന്റ് നഷ്ടത്തോടെ 21,522ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റിന് മുന്നോടിയായി നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെയാണ് വിപണികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. പല ഓഹരികളിലും നിക്ഷേപകരുടെ ലാഭമെടുപ്പ് താൽപര്യം വ്യക്തമായിരുന്നു.

Tags:    
News Summary - Tata Motors is now bigger than Maruti Suzuki on Dalal Street after 5% rally in shares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT