വാഷിങ്ടൺ: ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ആസ്തിവയിൽ വൻ വർധന. മസ്കിന്റെ സ്വത്തിൽ 2.71 ലക്ഷം കോടിയുടെ വർധനയാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്. ഹെർട്സ് ഗ്ലോബൽ ഹോൾഡിങ് ടെസ്ലക്ക് ഒരു ലക്ഷം കാറുകളുടെ ഓർഡർ നൽകിയതാണ് മസ്കിനും ഗുണകരമായത്. ഇതോടെ ടെസ്ല ഓഹരികളുടെ മൂല്യം വൻതോതിൽ കുതിച്ചുയർന്നു. 14.9 ശതമാനം നേട്ടമാണ് ടെസ്ല ഓഹരികൾക്കുണ്ടായത്. 1,045.02ആണ് ഓഹരികളുടെ വില. റോയിേട്ടഴ്സിന്റെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കാർ കമ്പനിയായും ടെസ്ല മാറി.
ബ്ലുബെർഗിന്‍റെ ബില്യണയർ ഇൻഡക്സ് പ്രകാരം ഒരാൾ ഒരു ദിവസം നേടുന്ന ഏറ്റവും വലിയ നേട്ടമാണിത്. ചൈനീസ് വ്യവസായി സോങ് ഷാൻഹാന്‍റെ റെക്കോർഡാണ് മസ്ക് മറികടന്നത്. ഒരു ദിവസം 32 ബില്യൺ ഡോളറിന്‍റെ നേട്ടമാണ് ഷാൻഹാന് ഉണ്ടായത്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതോടെയായിരുന്നു നേട്ടം.
അതേസമയം, യു.എസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ടെസ്ലയുടെ വിപണിമൂലധനം 1.02 ട്രില്യൺ ഡോളർ പിന്നിട്ടും കുതിക്കുകയാണ്. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് തുടങ്ങിയ കമ്പനികൾക്കൊപ്പമാണ് ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനിയായി ടെസ്ലയും ഉയർന്നത്. ഇന്ത്യൻ ഓഹരി വിപണിയുമായി താരതമ്യം ചെയ്യുേമ്പാൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ ആദ്യത്തെ അഞ്ച് കമ്പനികളേക്കാളും മൂല്യമുള്ള കമ്പനിയായി ടെസ്ല മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.