മോദി സർക്കാറി​ന് മുന്നിലെ പുതിയ വെല്ലുവിളിയായി 'തക്കാളി'

ന്യൂഡൽഹി: പണപ്പെരുപ്പം പിടിച്ചു നിർത്താൻ ബുദ്ധിമുട്ടുന്ന കേന്ദ്രസർക്കാറിന് മുന്നിലുള്ള പുതിയ വെല്ലുവിളിയായി തക്കാളിയുടെ വിലക്കയറ്റം. തക്കാളി, ഉരുളക്കിളങ്, ഉള്ളി എന്നിവ ഇന്ത്യൻ അടുക്കളയുടെ അവിഭാജ്യ ഘടങ്ങളാണ്. ഇവയുടെ വിലക്കയറ്റം രാജ്യത്തിന്റെ പണപ്പെരുപ്പത്തിലും കാര്യമായ സ്വാധീനം ചെലുത്തും.

കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ തക്കാളിയുടെ റീടെയിൽ വില 70 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവുമായാണ് താരതമ്യമെങ്കിൽ റീടെയിൽ വിലയിലുണ്ടായ വർധനവ് 168 ശതമാനമാണ്. ഏകദേശം 53 രൂപയിലാണ് പല റീടെയിൽ വിൽപനശാലകളിലും തക്കാളി വിൽക്കുന്നതെന്ന് കേന്ദ്രസർക്കാറിന്റെ ഭക്ഷ്യമന്ത്രാലയത്തിന്റെ തന്നെ കണക്കുകളിൽ നിന്നും വ്യക്തമാകും.

ഭക്ഷ്യഎണ്ണ മുതൽ ഗോതമ്പ് വരെ രാജ്യത്തെ വലിയൊരു വിഭാഗം ഭക്ഷ്യവസ്തുക്കളുടേയും വില വർധിച്ചിരിക്കുകയാണ്. ഇതുമൂലം ഏപ്രിലിൽ എട്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. പണപ്പെരുപ്പം ഉയർന്നതോടെ ഗോതമ്പിന്റേയും പഞ്ചസാരയു​ടേയും കയറ്റുമതിക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

പണപ്പെരുപ്പം ഉയർന്നതിനെ തുടർന്ന് റിസർവ് ബാങ്ക് വായ്പ പലിശനിരക്കുകളും ഉയർത്തിയിരുന്നു. പലിശനിരക്കുകളിൽ 40 ബേസിക്സ് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസർക്കാറിന് രാഷ്ട്രീയമായും വെല്ലുവിളിയാണ്.

Tags:    
News Summary - Tomatoes are the next big risk to Modi’s fight against inflation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT