ഡബ്ള്യൂ.പി.ഐ ബന്ധിത ബോണ്ടുകള്‍ സര്‍ക്കാര്‍ തിരിച്ചുവാങ്ങും

മൊത്തവില പണപ്പെരുപ്പ സൂചിക (ഡബ്ള്യൂ.പി.ഐ) ബന്ധിത ബോണ്ടുകള്‍ തിരികെ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2013 ജൂണ്‍ അഞ്ചിന് പുറത്തിറക്കിയ ഈ ബോണ്ടുകള്‍ ജനപ്രിയമല്ലാതായ സാഹചര്യത്തിലാണ് തിരികെ വാങ്ങുന്നത്. സര്‍ക്കാറിന് 6500 കോടി രൂപ നേടിക്കൊടുത്ത ഈ ബോണ്ടുകളില്‍ 20 ശതമാനമാണ് ചില്ലറ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരുന്നത്. ബാക്കി നിക്ഷേപ സ്ഥാപനങ്ങളായിരുന്നു വാങ്ങിയിരുന്നത്. ബോണ്ട് ഇറക്കുന്ന സമയത്ത് 4.58 ശതമാനമായിരുന്ന മൊത്തവിലപ്പെരുപ്പം. സാങ്കേതികമായി പണപ്പെരുപ്പത്തെക്കാള്‍ 1.44 ശതമാനം അധിക റിട്ടേണാണ് ഈ ബോണ്ട് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, മൊത്തവില പണപ്പെരുപ്പം പൂജ്യത്തിന് താഴെ 5.06 വരെയത്തെുകയും പണപ്പെരുപ്പം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ ചില്ലറ വിലപ്പെരുപ്പത്തെ (സി.പി.ഐ) ആശ്രയിക്കുകയും ചെയ്തതിനുപുറമേ 2013 ഡിസംബറില്‍ സി.പി.ഐയെക്കാള്‍ 1.5 ശതമാനം റിട്ടേണ്‍ വാഗ്ദാനം ചെയ്ത് ചില്ലറവില സൂചിക ബന്ധിത ബോണ്ടുകള്‍ ഇറക്കുകയും ചെയ്തതോടെയാണ് മൊത്തവില സൂചിക ബോണ്ടുകള്‍ ആദായകരമല്ലാതായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT