സര്‍ക്കാറിന്‍െറ ന്യൂ പെന്‍ഷന്‍ സിസ്റ്റത്തിലെ (എന്‍.പി.എസ്) വരിക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലും പണമടക്കാം. ഇന്‍റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയുപയോഗിച്ച് പണമടവ് നടപടി ലളിതമാക്കാന്‍ പെന്‍ഷന്‍ ഫണ്ട് നിയന്ത്രകരായ പി.എഫ്.ആര്‍.ഡി.എ സൗകര്യമൊരുക്കി.
നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണമടക്കാനുള്ള സൗകര്യത്തിനു പുറമേ പുതുതായി ചേരാനാഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും എന്‍.പി.എസ് ട്രസ്റ്റിന്‍െറ www.npstrust.org.in എന്ന വെബ്സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സര്‍ക്കാറിന്‍െറ ഇ-ഗവേണന്‍സ് സൗകര്യം വ്യാപിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്‍െറ ഭാഗമായാണ് നടപടി.
പാന്‍കാര്‍ഡും ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യവുമുള്ളവര്‍ക്കാണ് ഓണ്‍ലൈനായി അക്കൗണ്ട് തുറക്കാനാവുക. കെ.വൈ.സി വേരിഫിക്കേഷന്‍, അക്കൗണ്ടുള്ള ബാങ്ക് നിര്‍വഹിക്കും. ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിച്ചശേഷം ഫോട്ടോയും ഒപ്പും സ്കാന്‍ചെയ്ത് അയച്ചാല്‍, ആദ്യ ഗഡു അടക്കാനാവും.
ഇതോടെ പെര്‍മനന്‍റ്് റിട്ടയര്‍മെന്‍റ് അക്കൗണ്ട് നമ്പര്‍ (പ്രാണ്‍) അനുവദിക്കും. തുടര്‍ന്ന് സ്കീം വിവരങ്ങള്‍, സ്വാഗത കത്ത്, മാസ്റ്റര്‍ റിപ്പോര്‍ട്ട്, ഐപിന്‍/ടിപിന്‍ തുടങ്ങിയവ അടങ്ങുന്ന പ്രാണ്‍ കിറ്റ് രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ അയച്ചുതരും. പ്രാണ്‍ ലഭിച്ച് 90 ദിവസത്തിനകം ഫോറത്തിന്‍െറ പ്രിന്‍റ് എടുത്ത് ഫോട്ടോയൊട്ടിച്ച് ഒപ്പിട്ട് സെന്‍ട്രല്‍ റിക്കോര്‍ഡ് കീപ്പിങ് എജന്‍സിക്ക് അയച്ചുകൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.