ന്യുഡല്‍ഹി: ആധാര്‍ കാര്‍ഡോ പാന്‍ നമ്പറോ ഉണ്ടെങ്കില്‍ ഇനി പ്രവാസികള്‍ക്കും (എന്‍.ആര്‍.ഐ) നാഷനല്‍ പെന്‍ഷന്‍ സേവിങ്സില്‍ (എന്‍.പി.എസ്) ഓണ്‍ലൈനായി ചേരാമെന്ന് കേന്ദ്ര ധനമന്ത്രാലയം. നിലവില്‍ ബാങ്കുകളെ സമീപിച്ച് അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രമേ എന്‍.ആര്‍.ഐകള്‍ക്ക് അക്കൗണ്ട് തുറക്കാനാവുമായിരുന്നുള്ളൂ. ഇന്‍റര്‍നെറ്റ് കണക്ഷനും ആധാര്‍ അല്ളെങ്കില്‍ പാന്‍ കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ക്കും വീട്ടിലിരുന്നു തന്നെ ഇനി ഇ.എന്‍.പി.എസില്‍ ചേരാനാവും. റീപാട്രിയബ്ള്‍, നോണ്‍ റീപാട്രിയബ്ള്‍ എന്നിങ്ങനെ രണ്ടു രീതിയിലാണ് എന്‍.ആര്‍.ഐകള്‍ക്ക് ചേരാനാവുക. എന്‍.ആര്‍.ഇ, എഫ്.സി.എന്‍.ആര്‍, എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചേരാനാവും. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കാത്തവര്‍ക്ക് പക്ഷേ പിന്‍വലിക്കുന്ന അവസരത്തില്‍ എന്‍.ആര്‍.ഒ അക്കൗണ്ടില്‍ മാത്രമേ പണം തിരികെ കിട്ടൂ. വിദേശത്തെ ജോലിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു നിക്ഷേപം എന്ന നിലയില്‍ ഇത് വിനിയോഗിക്കാനാവുമെന്നാണ് ധനമന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.