ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഇ.പി.എഫ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടി. മുമ്പ് ഫെബ്രുവരി 28നകം വിവരങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തീയതി നീട്ടി നൽകിയതെന്ന് പ്രോവിഡൻറ് ഫണ്ട് കമീഷണർ വി.പി ജോയ് പറഞ്ഞു. സമയ പരിധി അവസാനിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
50 ലക്ഷത്തോളം പെൻഷൻകാരും നാല് കോടി അംഗങ്ങളുമാണ് ഇ.പി.എഫ് പദ്ധതിക്ക് കീഴിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ 120 പി.എഫ് ഒാഫീസുകൾ വിപുലമായ പ്രചാരണം നടത്തും. ജീവനക്കാരുടെ പി.എഫ് നമ്പറുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുടമൾക്ക് നിർദേശം നൽകും. പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതിയും മാർച്ച് 31 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.