ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍റെ പലിശ നിരക് ക് വെട്ടിക്കുറച്ചു. 2019-20 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായാണ് കുറച്ചത്.
ഇ.പി.എഫ ്.ഒയുടെ ഉന്നത സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗത്തിലാണ് തീരുമാനം. രാജ്യത്ത് ആറ് കോടിയിലേറെ പേർ പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയിൽ അംഗങ്ങളാണ്.
Union Labour Minister Santosh Gangwar: Central Board of Trustees have decided to decrease the rate of employees provident fund to 8.5% for 2019-2020. Earlier it was 8.65% pic.twitter.com/wstu4tWXdh
— ANI (@ANI) March 5, 2020
പലിശ നിരക്ക് കുറയ്ക്കാനുള്ള സി.ബി.ടിയുടെ തീരുമാനത്തിന് ഇനി കേന്ദ്ര ധനകാര്യ വകുപ്പിന്‍റെ അനുമതി വേണം. സാമ്പത്തികമാന്ദ്യവും ഓഹരി വിപണിയിലുണ്ടായ ഇടിവുംകാരണം ഇ.പി.എഫ് പലിശ നിരക്ക് വെട്ടിക്കുറക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.
2016-17 വർഷത്തിൽ 8.65 ശതമാനമാണ് ഇ.പി.എഫ് നിക്ഷേപത്തിന് പലിശ നൽകിയിരുന്നത്. 2017-18ൽ ഇത് 8.55 ശതമാനമായിരുന്നു. 2015-16 വർഷത്തിൽ 8.8 ശതമാനവും 2013-14ൽ 8.75 ശതമാനവുമായിരുന്നു പലിശ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.