ന്യൂഡൽഹി: കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ ദീർഘകാല സമ്പാദ്യപദ്ധതികളിൽ നിക്ഷേപം നടത്തിയവർക്ക് ആശ്വാസവാർത്ത. വിവിധ നിക്ഷേപങ്ങൾക്ക് പുതിയ സാമ്പത്തികപാദം അവസാനിക്കുംവരെ (ജൂലൈ ഒന്ന്-സെപ്റ്റംബർ 30) നിലവിലെ പലിശനിരക്ക് തുടരും. പോസ്റ്റൽ വകുപ്പ് സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ദീർഘകാല നിക്ഷേപങ്ങൾക്ക് കേന്ദ്രം പലിശ കുറച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. നിക്ഷേപങ്ങളുടെ നിലവിലെ പലിശനിരക്ക് ശതമാനത്തിൽ: പബ്ലിക് പ്രോവിഡൻറ് ഫണ്ട്-7.10, മുതിർന്ന പൗരന്മാരുടെ നിക്ഷേപപദ്ധതിയായ എസ്.സി.എസ്.എസ്-7.40, പോസ്റ്റ് ഓഫിസ് സ്ഥിര നിക്ഷേപം (ഒന്നു മുതൽ അഞ്ചു വർഷം വരെ)-5.5-6.7, സുകന്യ സമൃദ്ധി യോജന-7.6, അഞ്ചു വർഷ കാലാവധിയുള്ള നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി)- 6.8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.