അടുത്തഘട്ടം സ്വര്‍ണ ബോണ്ടുകള്‍ ഇന്നു മുതല്‍

ന്യുഡല്‍ഹി: ദീപാവലി ഉത്സവത്തിന് മുന്നോടിയായി സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വീണ്ടുമത്തെുന്നു. സര്‍ക്കാറിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബോണ്ടുകള്‍ക്കുവേണ്ടി തിങ്കളാഴ്ച മുതല്‍ നവംബര്‍ രണ്ടുവരെ അപേക്ഷിക്കാം. നവംബര്‍ 17നാണ് ബോണ്ട് അനുവദിക്കുക.
ഭൗതിക രൂപത്തിലുള്ള സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വ്യാപാര കമ്മി അനിയന്ത്രിമായി വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് സര്‍ക്കാര്‍ സ്വര്‍ണ ബോണ്ടുകള്‍. കഴിഞ്ഞവര്‍ഷം നവംബറില്‍ തുടങ്ങിയ പദ്ധതിയുടെ ആറാമത് ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ഘട്ടത്തില്‍ രണ്ടു ലക്ഷത്തോളം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ബാങ്കുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍, എന്‍.എസ്.ഇ, ബി.എസ്.ഇ എന്നിവിടങ്ങളിലൂടെയാണ് ബോണ്ടുകള്‍ക്ക് അപേക്ഷിക്കാനാവുക. സ്വര്‍ണമായി വാങ്ങുന്നതിന് സമാനമായി പരമാവധി 500 ഗ്രാമിനുവരെ സമാനമായ ബോണ്ട് വാങ്ങാം. സ്വര്‍ണത്തില്‍നിന്ന് വ്യത്യസ്തമായി വാര്‍ഷിക റിട്ടേണായി 2.50 പലിശയും നിക്ഷേപത്തിന് ലഭിക്കും. കഴിഞ്ഞ അഞ്ചു ഘട്ടങ്ങളില്‍ 2.75 ശതമാനം പലിശയായിരുന്നു നല്‍കിയിരുന്നത്. പലിശ നിരക്കുകള്‍ താഴ്ന്ന പശ്ചാത്തലത്തിലാണ് സ്വര്‍ണബോണ്ടുകളുടെ നിരക്കുകളും കുറച്ചത്. എന്നാല്‍, ഇത് നിക്ഷേപകരെ പിന്തിരിപ്പിക്കാതിരിക്കാനായി ഗ്രാമിന് 50 രൂപ എന്ന തോതില്‍ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 50 രൂപ ഡിസ്കൗണ്ടിനുശേഷം ഗ്രാമിന് 2957 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. മുന്‍ ആഴ്ചയിലെ വിലയുടെ ശരാശരിയാണ് വില്‍പ്പന വില. എട്ടു വര്‍ഷമാണ് കാലാവധി. അഞ്ചാമത്തെ വര്‍ഷം മുതല്‍ വിറ്റു പണമാക്കാനാവും. 20,000 രൂപ വരെ പണമായായോ ചെക്, ഡി.ഡി, ഇലക്ട്രോണിക് ബാങ്കിങ് എന്നിവ മുഖേനയോ ആണ് പണം നല്‍കേണ്ടത്.വ്യക്തികള്‍ക്ക് മൂലധന നേട്ടത്തിനുള്ള നികുതി ഒഴിവാക്കിയിട്ടുണ്ട്.
Tags:    
News Summary - souverign gold bond sale starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT