ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ -റുപ്പി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ആഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇ -റുപ്പി അവതരിപ്പിക്കും.
ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ് സിസ്റ്റം നാഷനൽ പേമെന്റ്സ് കോർപേറഷനാണ് (എൻ.പി.സി.ഐ) വികസിപ്പിച്ചത്. ദേശീയ സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് യു.പി.ഐ പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഡിജിറ്റൽ പേമെന്‍റിന്‍റെ പണ -സമ്പർക്ക രഹിത രൂപമാണ് ഇ റുപ്പി. ക്യു ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ് അധിഷ്ഠിത ഇ -വൗച്ചർ ഉപഭോക്താക്കളിലേക്ക് മൊബൈൽ േഫാൺ വഴിയെത്തും. ഇ -റുപ്പി പേമേന്‍റെ് സേവനത്തിന്‍റെ സഹായത്തോടെ കാർഡ്, ഡിജിറ്റൽ പേമെന്‍റ് ആപ്പ്, ഇന്‍റർനെറ്റ് ബാങ്കിങ് ഇല്ലാതെ ഉപഭോക്താവിന് വൗച്ചർ വീണ്ടെടുക്കാൻ കഴിയും.
ഇ -റുപ്പി സേവനങ്ങളുടെ സ്പോൺസർമാരുമായി ഉപഭോക്താക്കളെയും സേവന ദാതാക്കളെയും ഡിജിറ്റൽ രൂപത്തിൽ ബന്ധിപ്പിക്കും. ഇടപാട് പൂർത്തിയായതിന് ശേഷം മാത്രമേ സേവന ദാതാവിന് പണം ലഭിക്കൂവെന്നും ഇത് ഉറപ്പാക്കും. പ്രീ പെയ്ഡ് സേവനമാണ് ഇതിന്‍റെ അടിസ്ഥാനം. അതിനാൽ സേവന ദാതാവിന് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടെന്നും ഇത് ഉറപ്പുവരുത്തും.
സ്ത്രീകൾക്കും കുട്ടികൾക്കും മരുന്ന്, പോഷകാഹാര പിന്തുണ നൽകുന്ന പദ്ധതികളിലേക്ക് ഇ-റുപ്പി സേവനം ഉറപ്പുവരുത്താം. മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാർ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങിയവയുടെ സേവനങ്ങൾക്കായി ഉപേയാഗിക്കാം. കൂടാതെ ജീവനക്കാരുടെ ക്ഷേമത്തിനും മറ്റുമായി സ്വകാര്യ മേഖലക്കും ഇവ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.