മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന് എക്സിറ്റ് പോളുകൾ കൂട്ടമായി പ്രവചനം നടത്തിയതിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണികളിൽ വൻ കുതിച്ചുചാട്ടം.
സെൻസെക്സ് 1421.90 പോയൻറും നിഫ്റ ്റി 421.10 പോയൻറുമാണ് ഒറ്റ ദിവസത്തിനിടെ വർധിച്ചത്. സെൻസെക്സ് 3.75 ശതമാനം ഉയർന്ന് 39,412.56 പോയൻറിലും നിഫ്റ്റി 3.69 ശതമാനം ഉയർന്ന് 11,828.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കേവല ഭൂരിപക്ഷവും കടന്ന് 300ലേറെ സീറ്റുമായി എൻ.ഡി.എ അടുത്ത തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ എക്സിറ്റ് പോൾ പ്രവചനങ്ങൾ.
എസ്.ബി.ഐ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എൽ ആൻഡ് ടി, യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, ഒ.എൻ.ജി.സി, റിലയൻസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയും നേട്ടമുണ്ടാക്കി- 64 പൈസയാണ് മൂല്യമുയർന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിർണായക സംഭവവികാസങ്ങൾ നടക്കുന്ന ഈയാഴ്ച വിപണിയിൽ അനാവശ്യ ഇടപെടലുകൾക്ക് സാധ്യത കൂടുതലായതിനാൽ ‘സെബി’ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.