നികുതി വരുമാനം ഏതാണ്ട് പൂർണമായിത്തന്നെ ശമ്പളം, പെൻഷൻ, ഭരണച്ചെലവുകൾ ഇനത്തിൽ തീർന്നുപോകുന്ന സംസ്ഥാനമാണ് കേരളം. വികസന പ്രവർത്തനങ്ങൾക്ക് വക കണ്ടെത്തണമെങ്കിൽ വഴി വേറെ നോക്കണം എന്നർഥം. മാറിമാറിവരുന്ന സർക്കാറുകൾ വി കസന പദ്ധതികൾ എമ്പാടും പ്രഖ്യാപിക്കാറുണ്ടെങ്കിലും മിക്കതും പണമില്ലായ്മയിൽ തട്ടി പതിറ്റാണ്ടുകൾ നീളുകയാണ് പ തിവ്. ഇതിന് പരിഹാരമായി പല മാർഗങ്ങളും പരീക്ഷിച്ചതുമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിെൻറ പല ‘പതിപ്പുകൾ’ . പലതും പാതിവഴിയിൽ പതിരായി. വികസനം വഴിമുട്ടി നിൽക്കവെ പുതിയ പോംവഴിയായി അവതരിപ്പിക്കപ്പെട്ടതാണ് കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് (കിഫ്ബി). ഏറ്റവുമൊടുവിലായി കിഫ്ബിക്ക് വിദേശ കടപ്പത്ര വിപണിയിൽ അം ഗീകാരം ലഭിച്ചിരിക്കുകയാണ്. ഇതുവഴി വിദേശ കടപ്പത്ര വിപണിയിൽനിന്ന് പണം സമാഹരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന മായി കേരളം മാറുകയും ചെയ്തു.
വന്ന വഴി
1999 നവംബർ 11നാണ് യഥാർഥത്തിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ െൻറ് ഫണ്ട് ബോർഡ് നിലവിൽവന്നത്. സംസ്ഥാനത്തിെൻറ നിക്ഷേപ ഫണ്ടുകളുടെ കൈകാര്യകർതൃത്വം ലക്ഷ്യമിട്ട് ത യാറാക്കിയ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് നിയമത്തിെൻറ ചുവടുപിടിച്ചായിരുന്നു ബോർഡ ് സ്ഥാപിച്ചത്. 2016ൽ പ്രത്യേക ഒാർഡിനൻസ് വഴി കിഫ്ബിയുടെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി. വികസന ഫണ്ട ുകൾ കൈകാര്യം ചെയ്യുക എന്നതിനപ്പുറം വികസനത്തിന് ഫണ്ട് സമാഹരിക്കുകയായി കിഫ്ബിയുടെ മുഖ്യചുമതല. 2016-17 സാമ്പത്തി ക വർഷത്തെ സംസ്ഥാന ബജറ്റിലൂടെയാണ് കിഫ്ബി വികസന രംഗത്ത് സജീവ ചർച്ചയായി മാറുന്നത്.
ആ ബജറ്റിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി ഫണ്ട് ശേഖരിക്കും എന്ന പ്രഖ്യാപനമുണ്ടായത്.
തുടർന്ന്, 2017-18, 2018-19 തുടങ്ങി ഇൗ സാമ്പത്തിക വർഷത്തെ ബജറ്റിൽവരെ വികസന രംഗത്തെ ഫണ്ടിങ്ങിന് കിഫ്ബിയായി ഏക മാർഗം. 50,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുമെന്ന് വിവിധ ബജറ്റുകളിലായി പ്രഖ്യാപിച്ചത്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് 2018 ഫെബ്രുവരി 24ന് പ്രത്യേക ഉത്തരവിലൂടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ചെയർമാനും ധനമന്ത്രി വൈസ് ചെയർമാനും ചീഫ് സെക്രട്ടറി, പ്ലാനിങ് േബാർഡ് വൈസ് ചെയർമാൻ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളും വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഏഴ് സ്വതന്ത്ര അംഗങ്ങളുമുള്ള ഗവേണിങ്ബോഡിയാണ് കിഫ്ബിക്കുള്ളത്. ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറുടെ നേതൃത്വത്തിൽ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് അപ്രൈസൽ, ഇൻസ്പെക്ഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രവർത്തനം.
ഇനി എല്ലാം കിഫ്ബി
കഴിഞ്ഞ മൂന്നുവർഷത്തിനിടെ, വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ചെറുതും വലുതുമായ 533 പദ്ധതികൾക്കാണ് കിഫ്ബിവഴി അംഗീകാരം നൽകിയത്. 42,363 കോടി രൂപയാണ് ഇൗ പദ്ധതിയുടെ അടങ്കൽ തുക. ഇതിൽ 28,287.81 കോടി രൂപയുടേത് വിവിധ വികസന പദ്ധതികളും 14,275.17 കോടി രൂപയുടേത് വ്യവസായ വളർച്ചക്ക് വേണ്ട അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളുമാണ്.
ഇതുവരെ അനുവദിച്ചതിൽ, 9928 കോടി രൂപയുടെ 238 പദ്ധതികൾ ടെൻഡർ നടപടികളിലേക്ക് കടന്നു.
7893 കോടി രൂപയുടെ 193 പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ച് വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നതായും സർക്കാർ വിശദീകരിക്കുന്നു. തീരദേശ ഹൈവേ, മലയോര ഹൈവേ, ഫ്ലൈ ഓവറുകൾ തുടങ്ങി വൻകിട വികസന പദ്ധതികൾ മുതൽ സർക്കാർ വിദ്യാലയങ്ങളിലെ ഹൈടെക് ക്ലാസ് റൂമുകൾ, താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂനിറ്റുകൾ, ജില്ല ആശുപത്രികളിലെ കാത്ത് ലാബ്, വനംവകുപ്പിന് സോളാർ ഫെൻസിങ് തുടങ്ങിയവയെല്ലാം കിഫ്ബിയുടെ പരിധിയിൽ വരും.
മസാല ബോണ്ടുവഴി വിദേശ അംഗീകാരം
വിദേശ കടപ്പത്ര വിപണിയിൽനിന്ന് മസാല ബോണ്ട് വഴി 2150 കോടി രൂപ സമാഹരിച്ചതാണ് കിഫ്ബി അടുത്ത കാലത്ത് കൈവരിച്ച നിർണായക നേട്ടം. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ കിഫ്ബിയുടെ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിദേശ കടപ്പത്ര വിപണിയിലേക്ക് പ്രവേശിക്കാനായത്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ട്, മറ്റു സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ ശക്തമായ പങ്കാളിത്തമാണ് ബോണ്ടിന് ലഭിച്ചതെന്ന് കിഫ്ബി അവകാശപ്പെടുന്നു.
ആക്സിസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർേട്ടഡ് ബാങ്ക് എന്നിവയണ് മസാല ബോണ്ടിെൻറ ജോയൻറ് ലീഡ് മാനേജർമാർ. പണം ഇതിനകം കിഫ്ബി അക്കൗണ്ടിലെത്തുകയും ചെയ്തു. അടുത്ത പടിയായി ഡയസ്പോറാ ബോണ്ട് ഇറക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരിൽനിന്ന് പണം സമാഹരിക്കാനുള്ള കടപ്പത്രമാണ് ഡയസ്പോറാ ബോണ്ട്.
പ്രതീക്ഷ പ്രവാസികളിൽ
കിഫ്ബി വഴിയുള്ള ഫണ്ട് സമാഹരണത്തിന് സംസ്ഥാന സർക്കാർ ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്നത് പ്രവാസി ചിട്ടി പദ്ധതിയിലാണ്. കെ.എസ്.എഫ്.ഇ വഴി ആരംഭിച്ച പ്രവാസി ചിട്ടി പദ്ധതിയിലേക്കുള്ള നിക്ഷേപമാണ് പ്രധാന നിക്ഷേപ ഉറവിടമായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 18ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവാസി ചിട്ടി പദ്ധതി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞമാസം പകുതിവരെയുള്ള കണക്കനുസരിച്ച് ഇൗയിനത്തിൽ 132 ചിട്ടികളിലായി 373 ചിട്ടി ലേലങ്ങൾ നടന്നിട്ടുമുണ്ട്.
യു.എ.ഇയിൽ ആരംഭിച്ച പ്രവാസി ചിട്ടി പദ്ധതി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും ഇതര വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കെ.എസ്.എഫ്.ഇയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി ചിട്ടിയിൽ പ്രവാസി മലയാളികൾ നിക്ഷേപിക്കുന്ന പണം കിഫ്ബി ബോണ്ടാക്കി മാറ്റി ആ തുക കൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുകയും കാലാവധിയെത്തുേമ്പാൾ നിശ്ചിതശതമാനം വളർച്ചയോടെ പ്രവാസികൾക്ക് പണം തിരികെ നൽകുകയും ചെയ്യുകയാണ് പദ്ധതി.
630 കിലോമീറ്റർ വരുന്ന തീരദേശ ഹൈവേ, 1267 കിലോമീറ്റർ വരുന്ന മലയോര ഹൈവേ എന്നിവയുടെ നിർമാണത്തിനായി പ്രവാസി ചിട്ടി വഴി 10,000 കോടി രൂപ സമാഹരിക്കുകയാണ് പ്രഥമലക്ഷ്യം. പെട്രോളിയം സെസ്, മോേട്ടാർവാഹന നികുതിയിലെ നിശ്ചിത ശതമാനം എന്നിവയും കിഫ്ബിയുടെ നിക്ഷേപ ഉറവിടമായി സർക്കാർ കണക്കുവെക്കുന്നു.
വിമർശനവുമായി പ്രതിപക്ഷവും
വികസന പദ്ധതികൾക്കെല്ലാം കിഫ്ബിതന്നെ വഴി എന്ന് സർക്കാർ ആണയിടുേമ്പാൾ, അത് പൂർണമായി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രവാസി ചിട്ടി പദ്ധതിയുടെ സാധ്യതയെപ്പറ്റി സംശയമുന്നയിച്ച് ആദ്യം രംഗത്തുവന്നത് മുൻ ധനമന്ത്രി കെ.എം. മാണിയായിരുന്നു. ഇത് മുൻ ധനമന്ത്രിയും നിലവിലെ ധനമന്ത്രിയും തമ്മിലെ തർക്കമായി മാറുകയും ചെയ്തു. അതിനു പിന്നാലെയാണ്, 6000 കോടി മാത്രം കൈയില്‍ െവച്ചുകൊണ്ട് 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്നതിെൻറ സാംഗത്യം ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തിയത്.
വിദേശ വിപണിയിൽനിന്നുള്ള മസാല ബോണ്ടിനെപ്പറ്റിയും ഇതിലെ നിക്ഷേപകരെപ്പറ്റിയും പ്രതിപക്ഷം സംശയം ഉന്നയിക്കുന്നുണ്ട്. പ്രതിവർഷം 9.723 ശതമാനം പലിശനിരക്കിലാണ് മസാല ബോണ്ടുകൾവഴി പണം സമാഹരിക്കുന്നത്. നാട്ടിലെ ബാങ്കുകൾ ചുമത്തുന്നതിനേക്കാൾ ഉയർന്ന പലിശയാണിത് എന്നാണ് വിമർശനം. എന്നാൽ, മറ്റ് മസാല േബാണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഇതെന്നാണ് ധനമന്ത്രിയുടെ മറുവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.