സൗദി അരാ​ംകോയുടെ ഒാഹരി വിലയിൽ ഇടിവ്​ ​

ദ​ുബൈ: സൗദി അരാംകോയുടെ ഒാഹരി വില 2.55​ ശതമാനം ഇടിഞ്ഞ്​ 32.50 റിയാലായി. ഇതുവരെ വിപണിയിൽ അരാംകോ ഒാഹരിക്ക്​ ലഭിച്ച ഏറ്റവും ക​ുറഞ്ഞ തുക 32.60 റിയാലായിരുന്നു. അതിനേക്കാൾ താഴേക്ക്​ വില പതിച്ചിരിക്കുകയാണ്​ ഇപ്പോൾ. അതേസമയം, ഡിസംബറിൽ ഒാഹരി വിപണിയിലേക്ക്​ പ്രവേശിക്കു​േമ്പാൾ ലഭിച്ച 32 റിയാൽ എന്ന ഐ.പി.ഒക്ക്​ മുകളിലാണ്​ അരാംകോ ഒാഹരി ഇപ്പോഴുമുള്ളത്​.

സൗദി സർക്കാറിന്​ കീഴിലുള്ള എണ്ണ കമ്പനിയായ അരാംകോ 1.7 ശതമാനം ഒാഹരിയാണ് നിക്ഷേപകർക്കായി നൽകിയിരുന്നത്​. ലോകത്തെ ഏറ്റ വും വലിയ ഐ.പി.ഒ ആയി വിശേഷിപ്പിക്കപ്പെട്ട ആ ഇടപാടിലൂടെ കമ്പനിക്ക്​ 2940 കോടി ഡോളർ കണ്ടെത്താനായിരുന്നു.​

Tags:    
News Summary - Saudi Aramco shares hit lowest since IPO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT