മുംബൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങ ളെ തുടർന്ന് വൻ മുന്നേറ്റം നടത്തിയ ഓഹരി വിപണികളിൽ ഇന്ന് തകർച്ച. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റ ിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്സിറ്റ്പോളുകൾക്കുമപ്പുറം അന്താരാഷ്ട്രതലത്തിലെ പ്രശ്നങ്ങൾ ഇന്ന് ഓഹരി വിപണികളെ സ്വാധീനിച്ചുവെന്ന് വേണം വിലയിരുത്താൻ. സെൻസെക്സ് 382 പോയിൻറ് നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി 119 പോയിൻറ് താഴേക്ക് പോയി.
അമേരിക്ക-ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പുറമേ ആഗോളവിപണിയിൽ ചൊവ്വാഴ്ച എണ്ണ വില ഉയരുകയും ചെയ്തു. ഇറാന് മേൽ അമേരിക്ക സമ്മർദ്ദം ശക്തമാക്കുന്നതും വിപണികളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വേണം വിലയിരുത്താൻ. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഓഹരി വിപണികളിൽ വലിയൊരു ചാഞ്ചാട്ടം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അതേസമയം, വിവിധി കമ്പനികളുടെ നാലാം പാദലാഭഫലം പുറത്ത് വരുന്നുണ്ട്. ഇതും ഓഹരി വിപണിയെ സ്വാധീനിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.