മുംബൈ: ഇന്ത്യൻ ഒാഹരി വിപണി സൂചികകൾ വൻ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബോംബൈ സൂചിക സെൻസെക്സ് 232.56 പോയിൻറ് ഉയർന്ന് 32,037.38ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 75.60 പോയിൻറ് ഉയർന്ന് 9,891.70ത്തിലാണ് ക്ലോസ് ചെയ്തത്. റീടെയിൽ ഇൻഫ്ലേഷൻ നിരക്കിലുണ്ടായ കുറവാണ് ഒാഹരി വിപണിക്ക് ഗുണകരമായത്. ഫെഡറൽ റിസർവിെൻറ പലിശ നിരക്കുകൾ സംബന്ധിച്ച സൂചനയും ഒാഹരി വിപണിക്ക് ഗുണകരമാവുകയായിരുന്നു.
ബി.എസ്.ഇയിലെ 1291 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 603 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐ.ടിസി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഒ.എൻ.ജി.സി, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.അതേസമയം, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 16 പൈസ കൂടി 64.38 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.