കൊറോണ പേടിയിൽ തകർന്നടിഞ്ഞ്​ ഓഹരിവിപണി

ന്യൂഡൽഹി: യു.എസിൽ കോവിഡ്​ 19 സ്​ഥിരീകരിച്ചതിനെ തുടർന്ന്​ തകർന്നടിഞ്ഞ്​ ഓഹരിവിപണി. വ്യാപാരം തുടങ്ങി അഞ്ചു മിന ിറ്റിനുള്ളിൽ നിക്ഷേപകർക്ക്​ നാലു ലക്ഷം കോടി നഷ്​ടമായി. വ്യാപാരം തുടങ്ങിയ​േപ്പാൾ തന്നെ ബോംബെ സൂചികയായ സെൻസെക്​സ് 1100 പോയൻറ്​ ഇടിഞ്ഞിരുന്നു. വ്യാപാരം അവസാനിച്ചത്​ 1448 പോയൻറ്​ നഷ്​ടത്തിലാണ്​. യു.എസ്​ വിപണിയിൽ 2008 ന്​ ശേഷം ഏറ്റവും വലിയ തകർച്ചയാണ്​ രേഖപ്പെടുത്തിയത്​.

രാവി​െല വ്യാപാരം തുടങ്ങിയ ശേഷം 9.50ന്​ സെൻസെക്​സ്​ 2.88 ശതമാനം നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. ദേശീയ സൂചിക നിഫ്​റ്റി 2.99 ശതമാനവും ഇടിഞ്ഞു. 481 പോയൻറ്​ നഷ്​ടത്തിലാണ്​ നിഫ്​റ്റി വ്യാപാരം അവസാനിച്ചത്​. തുടർച്ചയായ ആറാം ദിവസമാണ്​ ഓഹരിവിപണിയിൽ കനത്ത നഷ്​ടം നേരിടുന്നത്.

40ഓളം രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട്​ ചെയ്​തതും യു.എസിന്​ പുറത്തുപോകാത്ത യുവതിക്ക്​ ​കോവിഡ്​ 19 സ്​ഥിരീകരിച്ചതുമാണ്​ സാമ്പത്തിക ലോകത്തിന്​ ഞെട്ടലുണ്ടാക്കിയത്​. ആഗോള വിപണിയിലടക്കം കനത്ത നഷ്​ടം നേരിട്ടത്​ വ്യാപാര ഇടപാടുകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - sensex nifty live today- business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT