കൊറോണ പേടിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി
text_fieldsന്യൂഡൽഹി: യു.എസിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് തകർന്നടിഞ്ഞ് ഓഹരിവിപണി. വ്യാപാരം തുടങ്ങി അഞ്ചു മിന ിറ്റിനുള്ളിൽ നിക്ഷേപകർക്ക് നാലു ലക്ഷം കോടി നഷ്ടമായി. വ്യാപാരം തുടങ്ങിയേപ്പാൾ തന്നെ ബോംബെ സൂചികയായ സെൻസെക്സ് 1100 പോയൻറ് ഇടിഞ്ഞിരുന്നു. വ്യാപാരം അവസാനിച്ചത് 1448 പോയൻറ് നഷ്ടത്തിലാണ്. യു.എസ് വിപണിയിൽ 2008 ന് ശേഷം ഏറ്റവും വലിയ തകർച്ചയാണ് രേഖപ്പെടുത്തിയത്.
രാവിെല വ്യാപാരം തുടങ്ങിയ ശേഷം 9.50ന് സെൻസെക്സ് 2.88 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചിക നിഫ്റ്റി 2.99 ശതമാനവും ഇടിഞ്ഞു. 481 പോയൻറ് നഷ്ടത്തിലാണ് നിഫ്റ്റി വ്യാപാരം അവസാനിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് ഓഹരിവിപണിയിൽ കനത്ത നഷ്ടം നേരിടുന്നത്.
40ഓളം രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തതും യു.എസിന് പുറത്തുപോകാത്ത യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതുമാണ് സാമ്പത്തിക ലോകത്തിന് ഞെട്ടലുണ്ടാക്കിയത്. ആഗോള വിപണിയിലടക്കം കനത്ത നഷ്ടം നേരിട്ടത് വ്യാപാര ഇടപാടുകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.