കൊച്ചി: ജി.എസ്.ടിയിലെ ഒരു ശതമാനം പ്രളയ സെസ് ജനങ്ങൾക്ക് വലിയ ഭാരമാകില്ലെന്ന് ധനമന്ത്രി ടി.എം തോമസ് െഎസക ്. കഴിഞ്ഞ ആറ് മാസമായി ജി.എസ്.ടി നികുതിയിൽ 25 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. പ്രളയ സെസ് അഖിലേന്ത്യാ അടി സ്ഥാനത്തിൽ പിരിക്കുന്നത് പ്രായോഗികമല്ലെന്നും െഎസക് കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വലിയ തോതിൽ നികുതി ചോർച്ച ഉണ്ടാകുന്നുണ്ട്. ജൂൺ മാസത്തോടെ വാർഷിക റിട്ടേൺ സംവിധാനം നിലവിൽ വരുേമ്പാൾ ഇത് മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കിഫ്ബി ഇതുവരെ 1611 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. സാംസ്കാരിക നിലയങ്ങൾക്ക് കിഫ്ബി ഫണ്ട് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും െഎസക് വ്യക്തമാക്കി.
ആലപ്പുഴ മൊബിലിറ്റി ഹബിന് 400 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിെൻറ ആദ്യഘട്ടമായി 129 കോടി അനുവദിച്ചു. കോളജ് വിദ്യാഭ്യാസ മേഖലക്കും കിഫ്ബി പണം നൽകും. എൽ.പി സ്കൂൾ ഹൈടെക് പദ്ധതിക്കായി 292 കോടി രൂപ അനുവദിക്കുമെന്ന് െഎസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.