കോട്ടയം: കോട്ടയം മണർകാട്ട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. വിമാനത്താവള ടാക്സി ഡ്രൈവറാണ്. മൃതദേഹം പുറത്തെടുത്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
തിരുവഞ്ചൂരിനും മണർകാടിനും ഇടയിൽ നാലുമണിക്കാറ്റിന് സമീപത്തുവെച്ചാണ് ജസ്റ്റിെൻറ കാർ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ മല്ലപ്പള്ളിയിൽ ആളെ ഇറക്കി ഇതുവഴി തിരികെ വരുേമ്പാൾ കാർ വെള്ളത്തിനു നടുവിൽ നിന്നുേപാകുകയും ജസ്റ്റിൻ പുറത്തിറങ്ങി തള്ളുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
മീനച്ചിലാറിെൻറ കൈവരിയായ തോട് നിറഞ്ഞ് വെള്ളം പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡിലേക്ക് പരന്നൊഴുകിയിരുന്നു. ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമനസേന, മുങ്ങല്‍വിദഗ്ധരുടെ കൂട്ടായ്മയായ നന്മക്കൂട്ടം എന്നിവർ സംഘടിതമായി നാല് മണിക്കൂറോളം നടത്തിയ തെരച്ചിലിന് ഒടുവിലാണ് സമീപത്തെ പാടത്തുനിന്ന് കാർ കണ്ടെത്തിയത്.
അപകടവിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായിരുന്നു. പിന്നീട് രാവിലെ ഒമ്പതുമണിയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.