നിലമ്പൂർ: അനുകൂല സാഹചര്യങ്ങളുടെ പരിമിതിയിലും നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടി മൈലാടി സ്വദേശി പാലത്തുംപടിയൻ അഫ്സല്. അഖിലേന്ത്യ തലത്തില്‍ 1170ാം റാങ്കും കേരള പട്ടികയില്‍ 91ാം റാങ്കുമാണ് നേടിയത്.
മൈലാടിയിലെ ആറ് സെൻറ് ഭൂമിയില്‍ പഞ്ചായത്തിെൻറ സഹായത്തോടെ വീട് വെച്ചാണ് അഫ്സലിെൻറ കുടുംബം കഴിയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള പിതാവ് മുഹമ്മദ് അഖിൽ വഴിയോരങ്ങളിൽ റെഡിമെയ്ഡ് തുണിക്കച്ചവടം നടത്തുകയാണ്.
നേരത്തെ സ്വകാര്യ സ്കൂള്‍ അധ്യാപികയായിരുന്ന മാതാവ് മൈമൂന ഇപ്പോള്‍ ട്യൂഷന് എടുത്ത് ലഭിക്കുന്ന വരുമാനം മാത്രമാണുള്ളത്. എല്‍.കെ.ജി മുതല്‍ ഏഴാം തരം വരെ അമല്‍ ഇംഗ്ലീഷ് സ്കൂളിലും തുടര്‍ന്ന് പ്ലസ് ടു വരെ പീവീസ് മോഡല്‍ സ്കൂളിലുമായിരുന്നു പഠനം. രണ്ടിടത്തും സ്കൂള്‍ അധികൃതര്‍ ഫീസിളവ് നല്‍കിയത് തുണയായി. അഖിലേന്ത്യ റാങ്കിെൻറ അടിസ്ഥാനത്തില്‍ ഭോപ്പാല്‍ എയിംസില്‍ ചേര്‍ന്ന് പഠിക്കാനാണ് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.