പ്രായം എന്നത് വെറുമൊരു നമ്പറാണ്. ഇന്ത്യയിൽ ജനിച്ച് യു.എസിൽ വളർന്ന 16 കാരിയുടെ കഥ കേട്ടാൽ ആരും പറഞ്ഞുപോകും ഇത്. 16 വയസുള്ളപ്പോഴാണ് പ്രഞ്ജലി അവസ്തി 100 കോടി രൂപയുടെ മൂല്യമുള്ള കമ്പനിയുടെ ഉടമയായത്. കുട്ടിക്കാലം മുതൽ കോഡിങ് ലാഗ്വേജ് വലിയ ഇഷ്ടമായിരുന്നു പ്രഞ്ജലിക്ക്. ഏഴു വയസുമുതൽ കോഡിങ് ഭാഷകൾ പഠിക്കുന്നുണ്ട് ഈ മിടുക്കി. 11ാം വയസായപ്പോഴേക്കും അതിൽ അഗ്രഗണ്യയായി മാറി. 11ാാം വയസിലാണ് പ്രഞ്ജലി യു.എസിലെത്തിയത്. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളും മത്സര ഗണിത പ്രോഗ്രാമുകളും പോലെയുള്ള സാധ്യതകളുടെ പുതിയ ലോകമാണ് അവിടെ അവളെ വരവേറ്റത്.
ഫ്ലോറിഡയിലേക്ക് മാറിയ ശേഷം, ഗണിതവും കംപ്യൂട്ടർ സയൻസും പഠിച്ച് രണ്ട് വർഷത്തിന് ശേഷം പ്രഞ്ജലി ഫ്ലോറിഡ ഇന്റേണൽ യൂനിവേഴ്സിറ്റിയുടെ മെഷീൻ ലേണിങ് ലാബിൽ പരിശീലനം നേടി.
ഇപേപാൾ 100 കോടി രൂപ മൂല്യമുള്ള ഒരു എ.ഐ ടെക് കമ്പനി ഉടമയാണ്. 2022 ജനുവരിയിലാണ് കമ്പനി തുടങ്ങിയത്. ഗവേഷകർക്കാവശ്യമായ ഡാറ്റ എക്‌സ്‌ട്രാക്‌ഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്.
ഇന്റേൺ ആയ കാലത്ത് ഡാറ്റ സെർച്ച് ചെയ്ത് എടുക്കലും അത് ക്രമീകരിക്കുകയും ചെയ്യണമായിരുന്നുവെന്ന് ബിസിനസ് ഇൻസൈഡറോട് പ്രഞ്ജലി പങ്കുവച്ചു. എന്നാൽ 2020 ൽ ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി-3 ബീറ്റ പതിപ്പ് പുറത്തിറക്കിയതോടെ പണി കുറേക്കൂടി എളുപ്പമായി. 2021 ൽ ഒരു കമ്പനിയുടെ ആക്സിലറേറ്റർ പ്രോഗ്രാമിന് പ്രഞ്ജലി ചേർന്നു. കമ്പനി ഒന്നു സെറ്റായാൽ പഠനം തുടരുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകിയിട്ടാണ്പ്രഞ്ജലി ഇറങ്ങിപ്പുറപ്പെട്ടത്.
വെറും രണ്ട് വർഷം കൊണ്ടാണ് കമ്പനിയുടെ മൂല്യം 100 കോടി രൂപയായി(12 മില്യൺ ഡോളർ) ഉയർന്നത്. നിലവിൽ കോഡിങ്, കസ്റ്റമർ സർവീസ് തുടങ്ങി ഒരേ കമ്പനിയിൽ ഒന്നിലധികം റോളുകൾ കൈകാര്യം ചെയ്യുകയാണ് പ്രഞ്ജലി. ഡെൽവ്.എഐയിൽ 10 പേരാണ് ജോലിക്കാരായുള്ളത്. വിജയിച്ച സംരംഭകയായെങ്കിലും മുടങ്ങിപ്പോയ വിദ്യാഭ്യാസം പുനരാരംഭിക്കണമെന്നും പ്രഞ്ജലി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.