തേഞ്ഞിപ്പലം: ജോധ്പൂര്‍ ജയ്‌നരേന്‍ വ്യാസ് സർവകലാശാലയില്‍ നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് അംഗീകാരം. സപുഷ്പികളുടെ ഗവേഷണത്തില്‍ മികച്ച പ്രബന്ധാവതരണത്തിന് കെ.എച്ച്. ഹരിഷ്മയും മികച്ച പോസ്റ്റര്‍ അവതരണത്തിന് വിഷ്ണു മോഹനും തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂര്‍ സ്വദേശികളായ ഇരുവരും കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര വിഭാഗം പ്രഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഗവേഷണം നടത്തുന്നവരാണ്. ഇടുക്കി ജില്ലയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വിഷ്ണു മോഹന്‍, കാശിത്തുമ്പ വര്‍ഗത്തിലെ വൈവിധ്യത്തെക്കുറിച്ചാണ് പോസ്റ്ററില്‍ പ്രതിപാദിച്ചത്. ഇന്ത്യയിലെ തെച്ചിവര്‍ഗത്തെക്കുറിച്ച ഗവേഷണവുമായി ബന്ധപ്പെട്ട പ്രബന്ധമാണ് ഹരിഷ്മ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.