സിവിൽ സർവിസ് പരീക്ഷയിലെ അഞ്ചാംറാങ്കിെൻറ മധുരം കോട്ടയം ഏറ്റുമാനൂരിലെ 'ഉദയന'യിലും. ശക്തിനഗർ പി.െക.ബി റോഡ് 'ഉദയന'യിൽ രോഷ്നിയുടെയും തൃശൂർ സ്വദേശി സതീശെൻറയും മകനാണ് അഞ്ചാംറാങ്ക് നേടിയ സി.എസ്. ജയദേവ്.
വർഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ് ഇവർ താമസിക്കുന്നത്. രോഷ്നിയും സതീശനും അവിടെ എൻജിനീയർമാരാണ്. നാലുവയസ്സുവരെ ജയദേവ് ഏറ്റുമാനൂരിലായിരുന്നു.
ഏറ്റുമാനൂരിലെ വീട്ടിൽ രോഷ്നിയുടെ മാതാപിതാക്കളായ ശിവനും സരളയുമാണുള്ളത്. വിവരം അറിഞ്ഞ് ആഹ്ലാദത്തിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.