ബ​​ർ​​ജീ​​ൽ ജി​​യോ​​ജി​​ത്​ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വി​​സ​​സി​​ന്‍റെ സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ കെ.​​വി ഷം​​സു​​ദ്ദീ​​ൻ

സ​​മ്പാ​​ദ്യ ശീ​​ല​​ത്തി​​ൽ പ്ര​​വാ​​സി​​ക​​ളു​​ടെ ആ​​ദ്യ ഗു​​രു

സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ സ​മ്പാ​ദ്യ ശീ​ലം പ​ഠി​പ്പി​ച്ച ഗു​രു​സ്ഥാ​നി​യ​നാ​യ ഒ​രു മ​ല​യാ​ളി​യു​ണ്ട്​ ഇ​ങ്ങ്​ യു.​എ.​ഇ​യി​ൽ. മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലും ഓ​ഹ​രി​ക​ളി​ലും നി​ക്ഷേ​പ​ത്തി​ന്​ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സെ​ക്യൂ​രി​റ്റീ​സ്​ ആ​ൻ​ഡ്​ ക​മ്മോ​ഡി​റ്റീ​സ്​ അ​തോ​റി​റ്റി​യി​ൽ നി​ന്ന്​ ലൈ​സ​ൻ​സ്​ നേ​ടി​യ യു.​എ.​ഇ​യി​ലെ ആ​ദ്യ ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​യ ബ​ർ​ജീ​ൽ ജി​യോ​ജി​ത്​ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ കെ.​വി ഷം​സു​ദ്ദീ​ൻ.

70 ക​ളി​ൽ മ്യു​ച്ച​ൽ ഫ​ണ്ട്, ഓ​ഹ​രി എ​ന്തെ​ന്ന് അ​റി​യാ​ത്ത പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ​പി​ൽ ഈ ​മേ​ഖ​ല​ക​ളി​ലു​ള്ള നി​ക്ഷേ​പ സാ​ധ്യ​ത​ക​ളു​ടെ പു​തി​യ അ​ധ്യാ​യ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. 13ാം വ​യ​സ്സി​ൽ തു​ട​ങ്ങി​യ സ​മ്പാ​ദ്യ ശീ​ല​ത്തി​ൽ നി​ന്ന്​ ആ​ർ​ജി​ച്ചെ​ടു​ത്ത അ​നു​ഭ​വ​ങ്ങ​ളു​ടെ ക​രു​ത്താ​ണ് 78ാം വ​യ​സ്സി​ലും ഓ​ഹ​രി വി​പ​ണ​ന രം​ഗ​ത്ത്​ സ​ർ​വ​വി​ജ്​​ഞാ​ന കോ​ശ​മാ​യി നി​ല നി​ൽ​ക്കാ​നു​ള്ള ഷം​സു​ദ്ധീ​ന്‍റെ പി​ൻ​ബ​ലം. പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്​​റു തു​ട​ക്ക​മി​ട്ട ഭാ​ര​ത്​ സേ​വ​ക്​ സ​മാ​ജ്​ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച നാ​ഷ​ന​ൽ സേ​വി​ങ്​ സ്കീ​മാ​ണ് ഷം​സു​ദ്ദീ​നി​ലെ സ​മ്പാ​ദ്യ ശീ​ല​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​ത്​​.


ആ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നാ​യി 100 എ​ൻ.​എ​സ്​ സ്റ്റാ​മ്പ്​ വാ​ങ്ങാ​നു​ള്ള പൈ​സ ഉ​മ്മ​യി​ൽ നി​ന്ന്​​ വാ​ങ്ങി​യാ​ണ് സ​മ്പാ​ദ്യ​ത്തി​ന്‍റെ തു​ട​ക്കം. 10 പൈ​സ​യാ​യി​രു​ന്നു ഒ​രു സ്റ്റാ​മ്പി​ന്​ വി​ല. 10 രൂ​പ ന​ൽ​കി 100 സ്റ്റാ​മ്പു​ക​ൾ വാ​ങ്ങി. ശേ​ഷം അ​ത്​ കൂ​ട്ടു​കാ​ർ​ക്ക്​ ന​ൽ​കി അ​​വ​രേ​യും സ​മ്പാ​ദ്യ ശീ​ല​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കി. 1970ക​ളി​ൽ​ ദു​ബൈ​യി​​ലെ​ത്തി. അ​ന്ന്​ പ​രി​ച​യ​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ര​ണ്ട് പ്ര​വാ​സി​ക​ളു​ടെ ദ​യ​നീ​യ അ​വ​സ്ഥ മ​ന​സി​നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു.

ഏ​റെ​കാ​ലം പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​ട്ടും തി​രി​കെ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ന്ന​ത്തെ തി​രി​ച്ച​റി​വാ​ണ്​ ക​ണ്ടു​മു​ട്ടു​ന്ന​വ​രോ​ടൊ​ല്ലാം സ​മ്പാ​ദ്യ​ശീ​ല​ത്തെ കു​റി​ച്ച്​ പ​റ​യാ​ൻ ഷം​സു​ദ്ദീ​നെ പ്രേ​രി​പ്പി​ച്ച​ത്. ​1000 രൂ​പ​യാ​ണെ​ങ്കി​ലും കു​ഴ​ൽ​പ്പ​ണം വ​ഴി അ​യ​ച്ചാ​ൽ സ്വീ​ക​രി​ക്കി​ല്ലെ​ന്ന പി​താ​വി​ന്‍റെ സ്​​നേ​ഹ​ത്തോ​ടെ​യു​ള്ള നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​​​ ആ​ദ്യ​മാ​യി എ​ൻ.​​ആ​ർ.​ഇ എ​കൗ​ണ്ട്​ തു​ട​ങ്ങി. അ​തോ​ടൊ​പ്പം കു​റ​ച്ച​ധി​കം എ​ൻ.​ആ​ർ.​ഇ എ​കൗ​ണ്ട് ആ​രം​ഭി​ക്കാ​നു​ള്ള ഫോ​മു​ക​ളും ബാ​ങ്കി​നോ​ട് ​ ആ​വ​ശ്യ​പ്പെ​ട്ടു.

ആ ​ഫോ​മു​ക​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു​മാ​യി ന​ൽ​കി അ​വ​രേ​യും എ​ൻ.​ആ​ർ.​ഇ. എ​കൗ​ണ്ട്​ തു​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ചു. യൂ​ണി​റ്റ്​ ട്ര​സ്റ്റ്​ ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക​ണോ​മി​ക് ​ ടൈം​സി​ൽ ക​ണ്ട പ​ര​സ്യ​മാ​ണ്​ മ്യൂ​ച്ച​ൽ ഫ​ണ്ടി​ലേ​ക്ക്​ ഷം​സു​ദ്ധീ​നെ വ​ഴി​കാ​ട്ടി​യ​തു. യു.​ടി.​ഐ​യു​ടെ യു.​എ​സ്​64 എ​ന്ന ഫ​ണ്ടി​ൽ 1000 ഓ​ഹ​രി​ക​ൾ​ക്ക്​ ചേ​ർ​ന്നു കൊ​ണ്ടാ​ണ് ആ​രം​ഭം. അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്​ യു.​ടി.​ഐ ന​ൽ​കി​യ ഫോ​മു​ക​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും ന​ൽ​കി അ​വ​രേ​യും മ്യൂ​ച്ച​ൽ ഫ​ണ്ടി​ൽ അം​ഗ​മാ​ക്കി.

അ​തി​നി​ടെ യു.​ടി.​ഐ എ​ക്സി​ക്യു​ട്ടീ​വ്​ ട്ര​സ്റ്റി​യാ​യ എ.​പി കു​ര്യ​ൻ അ​ദ്ദേ​ഹ​ത്തെ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത​യ​ച്ചു. 1976ൽ ​അ​ദ്ദേ​ഹ​ത്തെ ബോം​ബെ​യി​ൽ പോ​യി ക​ണ്ടു. അ​വി​ടെ വെ​ച്ച്​ യു.​ടി.​ഐ​യു​ടെ ആ​ദ്യ വി​ദേ​ശ ഏ​ജ​ന്‍റാ​യി ഷം​സു​ദ്ദീ​നെ നി​യ​മി​ച്ച​താ​യി എ.​പി കു​ര്യ​ൻ പ്ര​ഖ്യാ​പി​ച്ചു. അ​തോ​ടെ മ്യൂ​ച്ച​ൽ ഫ​ണ്ടി​ലേ​ക്ക്​ ആ​ളെ ചേ​ർ​ക്കു​ന്ന​തി​ൽ ഒ​രു ഔ​ദ്യോ​ഗി​ക രൂ​പം വ​ന്നു. ഇ​തി​നി​ടെ ദു​ബൈ​യി​ൽ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ജോ​ലി ല​ഭി​ച്ചു.

ജോ​ലി സ​മ​യം ഉ​ച്ച​വ​രെ ആ​യ​തി​നാ​ൽ പി​ന്നീ​ട്ടു​ള്ള സ​മ​യം പ്ര​വാ​സി​ക​ളെ യ.​എ​സ്​64​ൽ ചേ​ർ​ക്കു​വാ​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഓ​ഹ​രി നി​ക്ഷേ​പ രം​ഗ​ത്തേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക തു​ട​ക്കം 1976ൽ ​ആ​യി​രു​ന്നു. ചി​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് സ്​​റ്റേ​റ്റ്​ ബാ​ങ്കി​ൽ ചെ​ന്ന​പ്പോ​ൾ അ​വി​ടെ ഒ​രു കെ​ൽ​ട്രോ​ൺ കോം​ബോ​ണ​ന്‍റ്​ കോ​പ്ല​ക്സി​ന്‍റെ ഐ.​പി.​ഒ ഫോ​റം കാ​ണാ​നി​ട​മാ​യി. 10,000 രൂ​പ​യു​ടെ ചെ​ക്ക്​ ന​ൽ​കി അ​തി​ൽ ചേ​ർ​ന്നു. അ​ലോ​ട്ട്​​മെ​ന്‍റ് ല​ഭി​ച്ചെ​ങ്കി​ലും ഓ​ഹ​രി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കി​ട്ടാ​താ​യ​തോ​ടെ ക​മ്പ​നി​ക്ക് ക​ത്തെ​ഴു​തി.​​ ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ഐ.​പി.​ഒ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ള്ളൂ എ​ന്നും പ​ണം റീ​ഫ​ണ്ട്​ ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു അ​റി​യി​പ്പ്.

അ​തി​ന്​ ഷം​സു​ദ്ദീ​ൻ ത​യ്യാ​റാ​യി​ല്ല. പ്ര​വാ​സി​ക​ൾ​ക്കും സ്വ​ന്തം നാ​ട്ടി​ൽ ന​ട​ക്കു​ന്ന നി​ക്ഷേ​പ സാ​ധ്യ​ത​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​വ​കാ​ശ​മു​ണ്ടാ​വ​ണ​മെ​ന്ന് ​ ആ​വ​ശ്യ​പ്പെ​ട്ടു ഒ​രു പോ​രാ​ട്ടം ക​ത്തി​ലൂ​ടെ ആ​രം​ഭി​ച്ചു. വി​ഷ​യം ഉ​യ​ന്ന​യി​ച്ച്​​ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​ക്ക്​ അ​പേ​ക്ഷ ന​ൽ​കി. ഒ​ടു​വി​ൽ സ​ർ​ക്കാ​ർ അ​ടു​ത്ത ബ​ഡ്ജ​റ്റി​ൽ പ്ര​വാ​സി​ക​ൾ​ക്കും ഐ.​പി.​ഒ​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക്ക​യും 40 ശ​ത​മാ​നം ഐ.​പി.​ഒ പ്ര​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന അ​ടി​സ്ഥാ ന​ത്തി​ൽ ന​ൽ​കു​വാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ചി​ല ക​ട​ലാ​സ്സ് ക​മ്പ​നി​ക​ൾ പ്ര​വാ​സി​ക​ൾ​ക്ക്​ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വ​ഞ്ചി​ച്ചു തു​ട​ങ്ങി. അ​തോ​ടെ​യാ​ണ്​ സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ബ്രോ​ക്കേ​റേ​ജ്​ സ്ഥാ​പ​നം തു​ട​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. അ​ങ്ങ​നെ 44ാം വ​യ​സ്സി​ൽ സ​ർ​ക്കാ​ർ ജോ​ലി​ രാ​ജി​വെ​ച്ചു.

സ്വ​ന്തം സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ ത​ന്നോ​ട്​ സ​ഹ​ക​രി​ക്കാ​മെ​ന്നേ​റ്റ ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ലാ​കു​ന്ന​ത്​. അ​തി​നി​ടെ ഇ​ദ്ദേ​ഹ​​ത്തി​ന്‍റെ ഉ​റ​പ്പി​ൽ നി​ര​വ​ധി പേ​ർ ഓ​ഹ​രി​ക​ൾ വി​റ്റി​രു​ന്നു. അ​തി​ന്‍റെ പ​ണം പ​ക്ഷെ, വ​ന്നി​രു​ന്നി​ല്ല. ത​ന്നെ വി​ശ്വ​സി​ച്ച​വ​രെ കൈ​വി​ടാ​ൻ മ​ന​സ്​ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ നി​ന്ന്​ വി​ര​മി​ച്ച വ​ക​യി​ൽ ല​ഭി​ച്ച ഗ്രാ​റ്റി​വി​റ്റി​യി​ൽ നി​ന്ന്​ അ​വ​ർ​ക്ക്​ പ​ണം ന​ൽ​കി.

അ​തി​നി​ടെ കേ​ര​ള​ത്തി​ൽ കൊ​ച്ചി​ൻ സ്​​റ്റോ​ക്ക്​ എ​ക്സ്​​ചേ​ഞ്ചി​ന്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഒ​രു ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​നം തു​ട​ങ്ങ​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. അ​തി​നാ​യി ജി​യോ​ജി​ത്​ ആ​ൻ​ഡ്​ ക​മ്പ​നി​യെ പാ​ർ​ട്ട്​​ണ​റാ​യി സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്തു അ​ങ്ങ​നെ കെ.​എ​സ്.​ഐ.​ഡി.​സി​യും ജി​യോ​ജി​ത്​ സെ​ക്യൂ​രി​റ്റീ​സും ​ സം​യു​ക്​​ത​മാ​യി ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​നം തു​ട​ങ്ങി. സി.​ജെ ജോ​ർ​ജാ​യി​രു​ന്നു സ്ഥാ​പ​ക​ൻ.

പ്ര​വാ​സി​യാ​യ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളെ ത​ങ്ങ​ളു​ടെ പ്രൊ​മോ​ട്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യി എ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു സി.​ജെ ജ്ജോ​ർ​ജ്​ ഷം​സു​ദീ​ന്‍റെ പേ​ര്​ നി​ർ​ദേ​ശി​ക്കു​ന്ന​ത്. അ​തു​വ​ഴി ജി​യോ​ജി​ത്തി​ന്‍റെ ഡ​യ​റ്​​ക​ട​ർ ബോ​ഡി​ൽ ഷം​സു​ദ്ദീ​നും അം​ഗ​മാ​യി. ജി​യോ​ജി​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സ്ഥാ​പ​നം യു.​എ.​ഇ​യി​ൽ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ശ്ര​മ​ങ്ങ​ൾ. ഇ​തി​നാ​യി സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ്​ വേ​ണ​മാ​യി​രു​ന്നു. ആ ​ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സൗ​ദ്​​ മ​സ​റോ​യ്​ എ​ന്ന വ്യ​ക്തി​യു​മാ​യി പ​രി​ച​യ​പെ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ സൗ​ദ്​ അ​ൽ ഖാ​സി​മി​യെ ഇ​ദ്ദേ​ഹം​ പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ൽ സൗ​ദ്​ സ്​​റ്റോ​ക്ക്​ ആ​ൻ​ഡ്​ ബോ​ണ്ട്​​സ്​ എ​ന്ന സ്ഥാ​പ​നം അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബം ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. അ​​ദ്ദേ​ഹ​വു​മാ​യി ജി​യോ​ജി​ത്തി​നെ ബ​ന്ധ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്​ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​ൽ സൗ​ദ്​ സ്​​റ്റോ​ക്ക്സ്​​ ആ​ൻ​ഡ്​ ബോ​ണ്ട്​​സി​ൽ ജി​യോ​ജി​ത്തും ഷം​സു​ദ്ധീ​നും പ​ങ്കാ​ളി​യാ​യി ചേ​രാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. അ​ങ്ങ​നെ 2001ൽ ​യു.​എ.​ഇ​യി​ൽ ബ​ർ​ജീ​ൽ ജി​യോ​ജി​ത്ത്​ സെ​ക്യൂ​രി​റ്റീ​സ്​ എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങി.

പി​ന്നീ​ട്​ അ​ത്​​ ബ​ർ​ജീ​ൽ ജി​യോ​ജി​ത്ത്​ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ്​ എ​ന്ന് പു​ന​ർ നാ​മ​ക​ര​ണം ചെ​യ്തു. ഇ​ന്ന്​ 24 വ​ർ​ഷ​മാ​യി ഈ ​സ്ഥാ​പ​നം നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക്​ സ​മ്പാ​ദ്യ​ശീ​ല​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ്.

സാ​ധാ​ര​ണ​ക്കാ​രി​ൽ​ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം, പ്ലാ​നി​ങ്, സേ​വി​ങ്​ ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ സ്വ​ഭാ​വം സൃ​ഷ്​​ടി​ച്ച്​ പ്ര​വാ​സ ജീ​വി​ത​ത്തി​ന്​ ശേ​ഷ​വും സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​നു​ള്ള വ​രു​മാ​ന സ്രോ​ത​സ്​ ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ബ​ർ​ജീ​ൽ ജി​യോ​ജി​ത്തി​ന്‍റെ​ ല​ക്ഷ്യം. ഇ​ന്ന് ല​ക്ഷ​ത്തി​ൽ പ​രം ആ​ളു​ക​ൾ ബ​ർ​ജീ​ൽ ജി​യോ​ജി​ത് വ​ഴി നി​ക്ഷേ​പം ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി സ​സ​ന്തോ​ഷം നാ​ട്ടി​ൽ ജീ​വി​ക്കു​ന്നു​ണ്ട്.

Email:kvshams@gmail.com

Tel: +971-506467801

Tags:    
News Summary - The first teacher of expatriates in saving habits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.