സിവൽ സർവിസസ് പരീക്ഷയിൽ 804ാം റാങ്ക് നേടിയ ഗോകുൽ കാഴ്ച പരിമിതിയെ മറികടന്നാണ് നേട്ടം കൊയ്തത്. നിലവിൽ 'കാലാവസ്ഥ വ്യതിയാനം ലോക സാഹിത്യത്തിൽ' എന്ന വിഷയത്തിൽ സർകലാശാലയിൽ ഗവേഷണം നടത്തുകയാണ്. ഗവേഷക വിദ്യാർഥിയായി ചേർന്നതിനുശേഷമാണ് മെയിൻ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തിൽ പങ്കെടുത്തതും.
തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ നിന്നാണ് ഗോകുൽ ഇംഗ്ലീഷിൽ ബിരുദവും പി.ജിയും പൂർത്തിയാക്കിയത്. ഒരുവ്യാഴവട്ടമായി 'സ്ക്രീൻ റീഡർ' എന്ന സോഫ്റ്റ് വെയറായിരുന്നു ഗോകുലിെൻറ പഠനത്തിലെ ഉറ്റചങ്ങാതി. സ്ക്രീനിൽ തെളിയുന്ന നോർമൽ ടെസ്റ്റ്സോഫ്റ്റ്വെയർ വായിച്ചുനൽകും. അത് ഫലപ്രദമായ വായന രീതിയാണെന്ന് ഗോകുൽ മാധ്യമത്തോട് പറഞ്ഞു.
എൻ.സി.സി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിെൻറയും കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയായ ശോഭയുടെയും ഏക മകനാണ്. കാഴ്ച പരിമിതിയുള്ളവർക്ക് സൗജന്യമായി കമ്പ്യൂട്ടറും സോഫ്റ്റ്വെയറും നൽകണമെന്നാണ് ഗോകുലിന് സർക്കാറിനോട് പറയാനുള്ളത്. അത് വ്യാപകമായി ചെയ്താൽ കാഴ്ച പരമിതിയുള്ളവർക്ക് രാജ്യത്തിന് വലിയ സംഭാവന ചെയ്യാൻ കഴിയുമെന്നും ഗോകുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.