നിതി​ന്​ 89ാം റാങ്ക്; മാതാപിതാക്കൾക്ക് അഭിമാനനേട്ടം

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ നി​തി​ൻ കെ. ​ബി​ജു​വി​ന് 89 ാം റാ​ങ്ക് ല​ഭി​ച്ച​തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​ഭി​മാ​ന​നേ​ട്ടം. മ​ല്ല​പ്പ​ള്ളി ക​ല്ലൂ​പ്പാ​റ കു​റ്റി​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ബി​ജു ഈ​പ്പ​​െൻറ​യും സു​ജ ബി​ജു​വി​​െൻറ​യും മ​ക​നാ​ണ്​ നി​തി​ൻ. മ​ക്ക​ളു​ടെ പ​ഠ​ന​സൗ​ക​ര്യാ​ർ​ഥം സ്വ​ന്തം നാ​ടു​വി​ട്ട് ഈ ​കു​ടും​ബം ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ലാ​ണ് താ​മ​സം.

ഐ.​എ.​എ​സു​കാ​ര​നാ​വു​ക​യെ​ന്ന്​ മ​ക​​െൻറ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു ഈ ​മാ​താ​പി​താ​ക്ക​ൾ.

എ​ൽ.​കെ.​ജി മു​ത​ൽ അ​ഞ്ചാം ക്ലാ​സ് വ​രെ തി​രു​വ​ല്ല സ​െൻറ്​ മേ​രി​സ് ​െറ​സി​ഡ​ൻ​സി സ്കൂ​ളി​ൽ പ​ഠി​ച്ച നി​തി​ൻ  ആ​റ് മു​ത​ൽ പ്ല​സ്ടു വ​രെ വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. ബം​ഗ​ളൂ​രു ആ​ർ.​എ​ൻ.​എ​സ്.​ഐ.​ടി​യി​ൽ​നി​ന്ന്​ ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം നേ​ടി.

തു​ട​ർ​ന്നാ​ണ്​ സി​വി​ൽ സ​ർ​വി​സ്​ ശ്ര​മം ആ​രം​ഭി​ച്ച​ത്. സ​ഹോ​ദ​രി നീ​തു റ​ബേ​ക്ക ബി​ജു ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.