സെക്രട്ടേറിയറ്റിൽ അസിസ്റ്റൻറായി ലഭിച്ച നിയമനത്തിൽ തെൻറ പ്രതീക്ഷകൾ ഒതുക്കിയില്ല മൂവാറ്റുപുഴ കരിമക്കാട്ട് അസീസ്-സാറ ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദ്. സിവിൽ സർവിസ് പരീക്ഷയിൽ നേടിയത് 388ാം റാങ്ക്. 2014 മുതൽ പൊതുഭരണ വകുപ്പിൽ അസിസ്റ്റൻറാണ്.
തിരുവനന്തപുരത്ത് വെച്ചാണ് ഐ.എ.എസ് മോഹം തലക്കു പിടിച്ചത്. 2016 മുതൽ സിവിൽ സർവിസ് പരീക്ഷ എഴുതുന്നുണ്ട്. അഞ്ചാം വർഷം മോഹം കൈപ്പിടിയിലൊതുക്കി. ട്യൂഷൻ മാസ്റ്ററായിരുന്നു പിതാവ്. മൂവാറ്റുപുഴ കെ.എം.എൽ.പി.എസിലും തർബിയത്ത് സ്കൂളിലുമായിരുന്നു ഷാഹുലിെൻറ പ്രാഥമിക വിദ്യാഭ്യാസം. മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് ഫിസിക്സിൽ ബിരുദം നേടി.
കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് എം.എസ്.ഡബ്ല്യു പൂർത്തിയാക്കിയതിന് പിന്നാലെ പി.എസ്.സി പരീക്ഷകൾ മുടങ്ങാതെ എഴുതി. 2013ൽ ആയവന പഞ്ചായത്തിൽ എൽ.ഡി ക്ലർക്കായി. 10 മാസം പിന്നിട്ടപ്പോൾ സെക്രട്ടേറിയറ്റ് അസിസ്റ്റൻറായി തിരുവനന്തപുരത്ത് എത്തി.
388ാം റാങ്ക് ലഭിച്ചതിനാൽ ഐ.എ.എസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാഹുൽ. മാതാപിതാക്കളും സഹോദരി ഫാത്തിമയുമായി തിരുവനന്തപുരത്താണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.