നീലേശ്വരം: കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രവിഭാഗം അസി. പ്രഫസർ സി.എച്ച്. ഷറഫുന്നീസക്ക് ഡോക്ടറേറ്റ് ലഭിച്ചു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രപഠന വകുപ്പിലെ പ്രഫസർ പി. ശിവദാസെൻറ കീഴിൽ '1921 ആഗസ്റ്റ് 26ന് നടന്ന പൂക്കോട്ടൂർ യുദ്ധവും യുദ്ധാനന്തര പൂക്കോട്ടൂർ ജനതയുടെ ജീവിതവും' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
മലപ്പുറം തിരൂർക്കാട് എ.എം ഹയർസെക്കൻഡറി സ്കൂൾ മാനേജർ ചാലിലകത്ത് ഇബ്രാഹീമിെൻറയും കടുങ്ങപുരം കുന്നത്ത് പറമ്പിൽ അലീമയുടെയും മകളാണ്. കോഴിക്കോട് സ്വദേശി ഷഫീഖുൽ അസ്കറിെൻറ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.