ചിറ്റൂർ: സിവിൽ സർവിസ് പരീക്ഷയിൽ ചിറ്റൂർ വിളയോടി സ്വദേശി ശരത് ശങ്കറിന് 113ാം റാങ്ക്. രണ്ടാംതവണ ശ്രമിച്ചപ്പോഴാണ് മധുരിക്കും വിജയം നേടിയത്.
എയർഫോഴ്സ് ജീവനക്കാരനായിരുന്ന നന്ദ ശങ്കറിെൻറയും ചിറ്റൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക രമേശ്വരിയുടെയും മകനാണ്. കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിൽനിന്നാണ് പരിശീലനം നേടിയത്.
കാലിക്കറ്റ് എൻ.ഐ.ടിയിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബി.ടെക് നേടിയ ശരത് ശങ്കർ പത്താംതരം വരെ പഠിച്ചത് ചിറ്റൂർ ചിന്മയ വിദ്യാലയത്തിലാണ്.
തൃശൂർ നിർമല മാത സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്. ബി.ടെക് പഠനശേഷം മുംബൈയിലും ബംഗളൂരുവിലും ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.