കൂറ്റനാട്: ജില്ല ശിശു സംരക്ഷണ സമിതിയുടെ ഉജ്ജ്വലബാല്യ പുരസ്കാരം ചാലിശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി സിദ്ധാർഥ് കൃഷ്ണക്ക്.
25,000 രൂപയും മെഡലും പ്രശംസപത്രവുമാണ് പുരസ്കാരം. ദേശീയ ശാസ്ത്ര പ്രതിഭ പുരസ്കാര ജേതാവ് കൂടിയാണ് സിദ്ധാർഥ് കൃഷ്ണ. കഥകളി, ഓട്ടന്തുള്ളൽ, തബല, പ്രസംഗം തുടങ്ങിയ മേഖലകളിലെ സംസ്ഥാനതല പ്രകടനങ്ങൾക്കുകൂടിയുള്ള അംഗീകാരമാണ് സിദ്ധാർഥിനിത്. പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജയരാജിെൻറയും തൃശൂർ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപിക രേഖയുടെയും ഏക മകനാണ് സിദ്ധാർഥ് കൃഷ്ണ. ഇതേ വിഭാഗത്തിൽ മുളയുടെ തോഴി എന്നറിയപ്പെടുന്ന നൈന ഫെബിയും പുരസ്കാരം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.