മുംബൈയിൽ ഒരു മാധ്യമപ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട്, പീഡനസ്വഭാവമുള്ള തൊഴിലിടങ്ങളും അത്തരം അന്തരീക്ഷത്തിലെ തൊഴിലാളി ദുരിതങ്ങളും ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ‘ടോക്സിക്’ തൊഴിലിടങ്ങളുടെ രീതി മനസ്സിലാക്കിയാലേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാകൂ.
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങൾ (ഹെൽത്ത് ആൻഡ് വെൽനെസ് 2023) റിപ്പോർട്ട് അനുസരിച്ച് മിക്ക വ്യവസായങ്ങളിലും മികച്ച തൊഴിലന്തരീക്ഷം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിർമാണ, അടിസ്ഥാന വികസന, റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളിലാണ് മികച്ച തൊഴിൽ അന്തരീക്ഷമുള്ളത്. എൻ.ജി.ഒകൾ, വിദ്യാഭ്യാസം, പരിശീലനം, പ്രഫഷനൽ സേവനങ്ങൾ എന്നിവയിൽ മോശം തൊഴിൽ അന്തരീക്ഷമാണെന്നും റിപ്പോർട്ട് പറയുന്നു.
അറുപതു ശതമാനം മോശം തൊഴിൽ അന്തരീക്ഷത്തിനും കാരണം ടോക്സിക് തൊഴിലിടങ്ങളാണെന്ന് 2022ലെ മെക്കൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പറയുന്നു. ഇവിടങ്ങളിലെ തൊഴിലാളികൾക്ക് തങ്ങൾ വിലയില്ലാത്തവരാണെന്ന നെഗറ്റിവ് ചിന്തയുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.
മോശം ആശയവിനിമയം: സുതാര്യമായ ആശയവിനിമയമില്ലാത്ത അവസ്ഥ ടോക്സിക് തൊഴിലിടത്തിന്റെ ലക്ഷണമാണ്. ഇത് തൊഴിലാളികളിൽ തെറ്റിദ്ധാരണക്കും സംഘർഷത്തിനും നിരാശക്കും ഇടയാകും.
മൈക്രോമാനേജ്മെന്റ്: അമിത നിയന്ത്രണം, അമിത നിരീക്ഷണം, അമിത പ്രതീക്ഷയും ഒപ്പം വളർച്ചക്കും വികസനത്തിനും സാധ്യതയില്ലാതിരിക്കലും.
ഭീഷണിയും അധിക്ഷേപവും: ഇത് തൊഴിലാളികളെ എതിരാക്കും, കൊഴിഞ്ഞുപോക്ക് കൂട്ടും.
അംഗീകാരമില്ലായ്മ: മികച്ച പ്രകടനങ്ങൾ അംഗീകരിക്കാത്ത അവസ്ഥ. ഇത് തൊഴിലാളികളുടെ പ്രവർത്തനം മോശമാക്കും.
മോശം പരിഗണനയും സ്വജനപക്ഷപാതവും: നീതിപൂർവമല്ലാത്ത അംഗീകാരങ്ങൾ തൊഴിലാളികളിൽ വിഭജനം സൃഷ്ടിക്കും.
മോശം ജോലി സംസ്കാരം: വർക്-ലൈഫ് ബാലൻസിങ്ങിന് പരിഗണന നൽകാത്ത അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.