ന്യൂഡൽഹി: ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) ഇനി മുതൽ റിക്രൂട്ട്മെന്റ് പരീക്ഷ നടത്തില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) എഴുത്തുപരീക്ഷയായി തുടരണോ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണോ എന്നതിൽ ആരോഗ്യ മന്ത്രാലയവുമായി ചർച്ച തുടരുകയാണ്.
ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ചർച്ച നടത്തിയിട്ടുണ്ട്. കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) വർഷത്തിൽ ഒരിക്കൽ നടത്തുന്നത് തുടരും. പരീക്ഷ നടത്തിപ്പ്, കുറ്റമറ്റ രീതിയിലുള്ള പരിശോധന തുടങ്ങിയവ ഉറപ്പാക്കാൻ എൻ.ടി.എയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്- യു.ജി) ചോദ്യം ചോർന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതോടെ രൂപവത്കരിച്ച ഉന്നതാധികാര സമിതി പ്രവേശന പരീക്ഷയിൽ കേന്ദ്രീകരിക്കാൻ ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.